ധോനി നല്ല ഫീല്‍ഡറായാനെ, ഞാന്‍ നല്ല വിക്കറ്റ് കീപ്പറും! വീഡിയോ തെളിവാക്കി കൈഫിന്റെ അവകാശവാദം

സൗത്ത് ആഫ്രിക്കന്‍ താരത്തെ കൈഫും ധോനിയും ചേര്‍ന്ന് റണ്‍ഔട്ടാക്കുന്ന വീഡിയോയാണ് ഇന്ത്യയുടെ നാറ്റ്‌വെസ്റ്റ് സീരീസ് ഹീറോ പങ്കുവെക്കുന്നത്
ധോനി നല്ല ഫീല്‍ഡറായാനെ, ഞാന്‍ നല്ല വിക്കറ്റ് കീപ്പറും! വീഡിയോ തെളിവാക്കി കൈഫിന്റെ അവകാശവാദം

മുംബൈ: ഇന്ത്യയുടെ എക്കാലത്തേയും മികച്ച വിക്കറ്റ് കീപ്പര്‍മാരിലൊരാളായാണ് ധോനിയെ വിലയിരുത്തുന്നത്. ഫീല്‍ഡിങ്ങിലേക്ക് വരുമ്പോള്‍ മുഹമ്മദ് കൈഫിന്റെ സ്ഥാനവും അത് തന്നെ. ഇരുവരും മികവ് കാണിക്കുന്ന മേഖലകള്‍ ഒന്ന് തിരിച്ചിട്ടാലോ? ധോനി മികച്ച ഫീല്‍ഡറായാനെ എന്നാണ് മുഹമ്മദ് കൈഫ് പറയുന്നത്, ഞാന്‍ മികച്ച വിക്കറ്റ് കീപ്പറും!

സൗത്ത് ആഫ്രിക്കന്‍ താരത്തെ കൈഫും ധോനിയും ചേര്‍ന്ന് റണ്‍ഔട്ടാക്കുന്ന വീഡിയോയാണ് ഇന്ത്യയുടെ നാറ്റ്‌വെസ്റ്റ് സീരീസ് ഹീറോ പങ്കുവെക്കുന്നത്. ഹര്‍ഭജന്റെ ഡെലിവറിയില്‍ ഡിഫന്‍സീവ് ഷോട്ട് കളിച്ച് സിംഗിളെടുക്കാന്‍ നോക്കുന്ന ബാറ്റ്‌സ്മാന്‍. ഗ്ലൗസ് ഊരിയിട്ട് പന്തിന് പിറകെ കവര്‍ ഏരിയയിലേക്ക് ധോനി ഓടി...

ഈ സമയം ഷോര്‍ട്ട് ലെഗില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന കൈഫ് സ്റ്റംപിനടുത്തേക്കെത്തി ധോനിയുടെ ത്രോ കൃത്യമായി കൈക്കലാക്കി, സ്റ്റംപ് തൊട്ടു. പഴയ വീഡിയോ പങ്കുവെച്ച് കൈഫ് ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെ, ഫീല്‍ഡില്‍ എവിടെയാണ് നില്‍ക്കുന്നത് എന്ന് പ്രശ്മല്ല, ധോനി ഒരു നല്ല ഫീല്‍ഡറായേനെ. പിന്നെ ചിലപ്പോള്‍ ഞാനുമൊരു നല്ല വിക്കറ്റ് കീപ്പറായേനെ...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com