എന്തിനാണ് ഇത്ര സന്തോഷമെന്നാണോ? മണിമുത്തുകളെ സ്വതന്ത്രമാക്കിയത് ആഘോഷിച്ച്‌ ജെമിമ 

നിറയെ പോസിറ്റിവിറ്റി നിറച്ചൊരു വീഡിയോയുമാണ് താരം ഇന്ത്യയുടെ യുവതാരം ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെത്തുന്നത്..
എന്തിനാണ് ഇത്ര സന്തോഷമെന്നാണോ? മണിമുത്തുകളെ സ്വതന്ത്രമാക്കിയത് ആഘോഷിച്ച്‌ ജെമിമ 

മുംബൈ: കളിക്കളത്തിന് പുറത്തും ഫുള്‍ പോസിറ്റീവാണ് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം ജെമിമാ റോഡ്രിഗ്‌സ്. നിറയെ പോസിറ്റിവിറ്റി നിറച്ചൊരു വീഡിയോയുമാണ് താരം ഇന്ത്യയുടെ യുവതാരം ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെത്തുന്നത്..

കമ്പികള്‍ക്കുള്ളില്‍ നിന്ന് പല്ലിന് മോചനം നല്‍കിയതാണ് സംഭവം. ആ സന്തോഷം പങ്കുവെച്ച് പാട്ടും ഡാന്‍സുമായാണ് ഇന്ത്യന്‍ ബാറ്റ്‌സ്വുമണിന്റെ വരവ്. യൂട്യൂബര്‍ ഭീം നിരൗലയുടെ സണ്‍ഡേ മോണിങ് ലവ് യു എന്ന പാട്ടിന്റെ അകമ്പടിയോടെയാണ് ജെമിമയുടെ ആഘോഷം. 

20 വയസിലേക്ക് എത്തിയപ്പോഴേക്കും ഇന്ത്യക്കായി 16 ഏകദിനങ്ങളും 44 ട്വന്റി20യും കളിച്ച് കഴിഞ്ഞ താരമാണ് ജെമിമ. ഏകദിനത്തില്‍ 372 റണ്‍സും, ട്വന്റി20യില്‍ 930 റണ്‍സും ജെമിമ കണ്ടെത്തി കഴിഞ്ഞു. സ്മൃതി മന്ദാനക്ക് ശേഷം ഇന്ത്യയുടെ വിശ്വസ്ഥയായ താരമായി ജെമിമ മാറി കഴിഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com