യോര്‍ക്കര്‍ എറിയാനുള്ള പ്രാപ്തി എനിക്കില്ലെന്നാണ് ധോനി കരുതിയത്, ആദ്യ കളിയില്‍ വിലക്കി: ബൂമ്ര 

'യോര്‍ക്കര്‍ ബുദ്ധിമുട്ടേറിയ ഡെലിവറിയായതിനാല്‍ എനിക്ക് അത് എറിയാനാവില്ലെന്ന് ധോനി വിശ്വസിച്ചിട്ടുണ്ടാവണം'
യോര്‍ക്കര്‍ എറിയാനുള്ള പ്രാപ്തി എനിക്കില്ലെന്നാണ് ധോനി കരുതിയത്, ആദ്യ കളിയില്‍ വിലക്കി: ബൂമ്ര 

ദുബായ്: ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച മത്സരത്തില്‍ തന്നോട് യോര്‍ക്കറുകള്‍ എറിയരുത് എന്ന് ധോനി നിര്‍ദേശിച്ചതായി ബൂമ്ര. 2016ലെ ഓസ്‌ട്രേലിയക്കെതിരായ സിഡ്‌നി ഏകദിനത്തിലായിരുന്നു അത്. 

ധോനിക്ക് കീഴിലാണ് ഞാന്‍ അരങ്ങേറിയത്. ഒരുപാട് ആത്മവിശ്വാസവും ധോനി എനിക്ക് നല്‍കി. അതിന് മുന്‍പ് ഒരിക്കല്‍ പോലും ധോനി എന്റെ ബൗളിങ് കണ്ടിട്ടില്ല. അന്ന് ഡെത്ത് ഓവറുകളില്‍ യോര്‍ക്കര്‍ എറിയട്ടേ എന്ന് ഞാന്‍ ധോനിയോട് ചോദിച്ചു. എന്നാല്‍ ധോനി സമ്മതിച്ചില്ല. യോര്‍ക്കര്‍ ബുദ്ധിമുട്ടേറിയ ഡെലിവറിയായതിനാല്‍ എനിക്ക് അത് എറിയാനാവില്ലെന്ന് ധോനി വിശ്വസിച്ചിട്ടുണ്ടാവണം, ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ബൂമ്ര പറഞ്ഞു. 

എന്നാല്‍ ധോനിയുടെ നിര്‍ദേശം മറികടന്ന് അന്ന് ബൂമ്ര യോര്‍ക്കറുമായി നിറഞ്ഞു. 49ാം ഓവറില്‍ 3 റണ്‍സ് മാത്രമാണ് അവിടെ ബൂമ്ര വഴങ്ങിയത്. ഡെത്ത് ഓവറില്‍ യോര്‍ക്കര്‍ എറിയുകയല്ലാതെ മറ്റെന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ലെന്ന് ഞാന്‍ ധോനിയോട് പറഞ്ഞു....

കളിക്ക് ശേഷം ധോനി എന്റെ അടുത്തേക്ക് എത്തി. എനിക്ക് ഇത് അറിയില്ലായിരുന്നു. നീ നേരത്തെ ടീമിലേക്ക് എത്തേണ്ടതായിരുന്നു. പരമ്പര മുഴുവന്‍ നമ്മള്‍ ജയിച്ചേനെ...ധോനി എന്നോട് പറഞ്ഞു. അരങ്ങേറ്റ മത്സരത്തില്‍ പേടിച്ച് കളിച്ച് വന്ന എന്നോടാണ് നീ ഉണ്ടായിരുന്നെങ്കില്‍ പരമ്പര മുഴുവന്‍ ജയിച്ചാനെ എന്ന് നായകന്‍ പറയുന്നത്. അത് എന്റെ ആത്മവിശ്വസം കൂട്ടിയതായും ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ പറഞ്ഞു. 

വിരമിക്കാനുള്ള തീരുമാനം ധോനിയുടേതാണ്. എല്ലാവരും അതിനെ ബഹുമാനിക്കുന്നതായും ബൂമ്ര പറഞ്ഞു. ബൂമ്രയും ധോനിയും നേര്‍ക്കുനേര്‍ എത്തുന്ന പോരോടെയാണ് ഐപിഎല്‍ ആരംഭിക്കുന്നത്. സെപ്തംബര്‍ 19നാണ് മുംബൈ-ചെന്നൈ പോര്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com