''റഫാലിന് ലോകത്തിലെ ഏറ്റവും മികച്ച ഫൈറ്റര്‍ പൈലറ്റുമാരെ ലഭിച്ചിരിക്കുന്നു, എങ്കിലും പ്രിയപ്പെട്ടത് സുഖോയി എസ്‌യു30എംകെഐ''

'നമ്മുടെ പൈലറ്റുമാരുടെ കൈകളിലേക്ക്, മറ്റ് എയര്‍ക്രാഫ്റ്റുകള്‍ക്ക് ഒപ്പം ഐഎഫിലേക്ക് ചേരുമ്പോള്‍ വീര്യമുള്ള പക്ഷിയുടെ മൂര്‍ച്ച കൂടുകയേ ഉള്ളു'
''റഫാലിന് ലോകത്തിലെ ഏറ്റവും മികച്ച ഫൈറ്റര്‍ പൈലറ്റുമാരെ ലഭിച്ചിരിക്കുന്നു, എങ്കിലും പ്രിയപ്പെട്ടത് സുഖോയി എസ്‌യു30എംകെഐ''

ദുബായ്: റഫാല്‍ യുദ്ധ വിമാനങ്ങള്‍ സൈന്യത്തിന്റെ ഭാഗമായതിന് പിന്നാലെ പ്രതികരിച്ച് ഇന്ത്യന്‍ മുന്‍ നായകന്‍ എംഎസ് ധോനി. ലോകത്തിലെ ഏറ്റവും മികച്ച 4.5 ജനറേഷന്‍ ഫൈറ്റര്‍ വിമാനങ്ങള്‍ക്ക് ലോകത്തിലെ ഏറ്റവും മികച്ച ഫൈറ്റര്‍ പൈലറ്റുകളെ ലഭിച്ചിരിക്കുന്നു എന്നാണ് ട്വിറ്ററില്‍ ധോനി കുറിച്ചത്. 

നമ്മുടെ പൈലറ്റുമാരുടെ കൈകളിലേക്ക്, മറ്റ് എയര്‍ക്രാഫ്റ്റുകള്‍ക്ക് ഒപ്പം ഐഎഫിലേക്ക് ചേരുമ്പോള്‍ വീര്യമുള്ള പക്ഷിയുടെ മൂര്‍ച്ച കൂടുകയേ ഉള്ളു. ഗ്ലോറിയസ് 17 സ്‌ക്വാഡ്രോണിന് എല്ലാ ആശംസകളും. മിറാഷ് 2000ന്റെ സര്‍വീസ് റെക്കോര്‍ഡ് റഫാല്‍ മറികടക്കും എന്ന് പ്രതീക്ഷിക്കുന്നു. എങ്കിലും എസ് യു 30എംകെഐ ആണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്, ധോനി ട്വിറ്ററില്‍ കുറിച്ചു. 

ജൂലൈ 29നാണ് അഞ്ച് വിമാനങ്ങള്‍ ഉള്‍പ്പെട്ട റഫേല്‍  യുദ്ധ വിമാനങ്ങളുടെ ആദ്യ സംഘം ഇന്ത്യയിലേക്ക് എത്തിയത്. മിറാഷ് യുദ്ധ വിമാനങ്ങളേക്കാള്‍ ശേഷിയുള്ള റഫാലിന് രാത്രിയും പകലും ഒരേപോലെ ആക്രമണം നടത്താന്‍ കഴിയും. 59,000 കോടി രൂപയ്ക്കാണ് 36 റഫാല്‍ വിമാനങ്ങളില്‍ ഫ്രാന്‍സില്‍ നിന്ന് ഇന്ത്യ വാങ്ങുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com