വൃക്ക തകരാറിലായ ഇന്ത്യന്‍ ഫുട്‌ബോള്‍ താരത്തിന് സഹായം, 5 ലക്ഷം രൂപ അനുവദിച്ച് കേന്ദ്ര കായിക മന്ത്രി 

കാഴ്ച മങ്ങുന്നതും, വൃക്ക സംബന്ധമായ അസുഖങ്ങളുമാണ് ഇന്ത്യക്കായി നിരവധി രാജ്യാന്തര ടൂര്‍ണമെന്റുകളില്‍ ഇറങ്ങിയിട്ടുള്ള രാമനന്ദയെ അലട്ടുന്നത്
വൃക്ക തകരാറിലായ ഇന്ത്യന്‍ ഫുട്‌ബോള്‍ താരത്തിന് സഹായം, 5 ലക്ഷം രൂപ അനുവദിച്ച് കേന്ദ്ര കായിക മന്ത്രി 

ന്യൂഡല്‍ഹി: വൃക്ക തകരാറിലായ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം രാമനന്ദ നിങ്തൗജത്തിന് സാമ്പത്തിക സഹായവുമായി കേന്ദ്ര കായിക മന്ത്രാലയം. മണിപ്പൂരിലെ ഷിജ ആശുപത്രിയില്‍ ചികിത്സയിലുള്ള രമനന്ദക്ക് അഞ്ച് ലക്ഷം രൂപയാണ് കായിക മന്ത്രി കിരണ്‍ റിജജു അനുവദിച്ചത്. 

കായിക താരങ്ങള്‍ക്കായുള്ള പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യ നാഷണല്‍ വെല്‍ഫയര്‍ ഫണ്ടില്‍ നിന്നാണ് രാമനന്ദയ്ക്കുള്ള സഹായം. കാഴ്ച മങ്ങുന്നതും, വൃക്ക സംബന്ധമായ അസുഖങ്ങളുമാണ് ഇന്ത്യക്കായി നിരവധി രാജ്യാന്തര ടൂര്‍ണമെന്റുകളില്‍ ഇറങ്ങിയിട്ടുള്ള രാമനന്ദയെ അലട്ടുന്നത്. 

റിക്ഷ ഓട്ടക്കാരനായ രാമനന്ദയുടെ പിതാവിന് മകന്റെ ചികിത്സയുമായി മുന്‍പോട്ട് പോവുന്നതിനുള്ള സാമ്പത്തിക നിലയില്ല. 2017ല്‍ അണ്ടര്‍ 17 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ രാമനന്ദ ഇന്ത്യക്ക് വേണ്ടി കളിച്ചു. 2013ലെ അണ്ടര്‍ 12/13 സബ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിലും, 2015ലെ അണ്ടര്‍ 15 നാഷണല്‍ ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യന്‍ ടീമില്‍ രാമനന്ദ ഇടംപിടിച്ചിരുന്നു. 

നമ്മുടെ അത്‌ലറ്റുകളുടെ ക്ഷേമത്തിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന് കായിക മന്ത്രി കിരണ്‍ റിജിജു പറഞ്ഞു. പല വട്ടം ഇന്ത്യയെ പ്രതിനിധീകരിച്ച് ഇറങ്ങിയ രാമനന്ദ ഇന്ത്യയുടെ കായിക രംഗത്തിന് സംഭാവന നല്‍കി കഴിഞ്ഞു...കളിക്കളത്തിലും പുറത്തും അവര്‍ക്ക് എല്ലാ സഹായവും നല്‍കേണ്ടതുണ്ട്. അത് കായിക താരങ്ങള്‍ രാജ്യത്തിന്റെ സ്വത്തായത് കൊണ്ട് മാത്രമല്ല. കായിക മേഖലക്കായി തങ്ങളുടെ നല്ല വര്‍ഷങ്ങള്‍ കഠിനാധ്വാനത്തിനായി സമര്‍പ്പിച്ച അവര്‍ക്ക് പ്രചോദനം നല്‍കുന്നതിനും ഈ പിന്തുണകള്‍ ആവശ്യമാണെന്ന് കേന്ദ്ര കായിക മന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com