സിക്‌സ് ആണോ ഔട്ട് ആണോ? സ്റ്റീവ് സ്മിത്തിന്റെ ക്യാച്ച് വിവാദത്തില്‍

സിക്‌സ് ആണോ ഔട്ട് ആണോ? സ്റ്റീവ് സ്മിത്തിന്റെ ക്യാച്ച് വിവാദത്തില്‍

മൊയിന്‍ അലിയെ പുറത്താക്കിയാണ് ഡീപ്പ് മിഡ് വിക്കറ്റ് ഏരിയയില്‍ ബൗണ്ടറി ലൈനിന് അടുത്ത് നിന്ന് സ്മിത്തിന്റെ ക്യാച്ച് വന്നത്

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തില്‍ സ്റ്റീവ് സ്മിത്ത് എടുത്ത ക്യാച്ച് വിവാദത്തില്‍. അത് സിക്‌സ് ആണോ? ഔട്ട് ആണോ എന്ന ചോദ്യമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. 

മൊയിന്‍ അലിയെ പുറത്താക്കിയാണ് ഡീപ്പ് മിഡ് വിക്കറ്റ് ഏരിയയില്‍ ബൗണ്ടറി ലൈനിന് അടുത്ത് നിന്ന് സ്മിത്തിന്റെ ക്യാച്ച് വന്നത്. ക്യാച്ചെടുത്തതിന് ശേഷം ബൗണ്ടറി ലൈനിന് തൊട്ടടുത്താണ് താനെന്ന് ഓര്‍ത്ത് പൊടുന്നനെ സ്മിത്ത് പന്ത് മുന്‍പിലേക്ക് എറിയുകയും, ബൗണ്ടറി ലൈനില്‍ നിന്ന് മുന്‍പോട്ട് കയറി പന്ത് കൈക്കലാക്കുകയും ചെയ്യുന്നു. 

ഓണ്‍ ഫീല്‍ഡ് അമ്പയര്‍ ഇവിടെ ഔട്ട് വിളിച്ചു. തേര്‍ഡ് അമ്പയറും അത് ഔട്ട് എന്ന് വിധിയെഴുതി. എന്നാല്‍ ബൗണ്ടറി ലൈനില്‍ സ്മിത്തിന്റെ ഷൂ തൊടുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്നാല്‍ സ്മിത്തിന്റെ ഷൂവിന്റെ നിഴലാണ് അവിടെ കണ്ടതെന്ന വാദമാണ് ഇംഗ്ലണ്ടിന്റെ മുന്‍ ക്രിക്കറ്റ് താരവും മാധ്യമപ്രവര്‍ത്തകനുമായ മൈക്കല്‍ അതെര്‍ടണ്‍ സ്‌കൈ സ്‌പോര്‍ട്‌സിന്റെ കമന്ററി ബോക്‌സില്‍ പറഞ്ഞത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com