ഫൈനല്‍ കാണാതെ സെറീന പുറത്ത്, യുഎസ് ഓപ്പണില്‍ ഒസാക്ക-അസറെങ്ക കലാശ പോര് 

ഫൈനല്‍ കാണാതെ സെറീന പുറത്ത്, യുഎസ് ഓപ്പണില്‍ ഒസാക്ക-അസറെങ്ക കലാശ പോര് 

മറ്റൊരു പോരില്‍ 28ാം സീഡായ ജെന്നിഫര്‍ ബ്രാഡിയെ തകര്‍ത്ത് നവോമി ഒസാക്ക യുഎസ് ഓപ്പണ്‍ ഫൈനലില്‍ കടന്നു

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണില്‍ സെറീന വില്യംസ് പുറത്ത്. 24ാം ഗ്രാന്‍ഡ്സ്ലാം കിരീടം ലക്ഷ്യമിട്ട് എത്തിയ സെറീനയെ സെമി ഫൈനലില്‍ അസറെങ്ക മൂന്ന് സെറ്റ് നീണ്ട പോരില്‍ തോല്‍പ്പിച്ചു. സ്‌കോര്‍ 1-6, 6-3, 6-3.
 
മറ്റൊരു പോരില്‍ 28ാം സീഡായ ജെന്നിഫര്‍ ബ്രാഡിയെ തകര്‍ത്ത് നവോമി ഒസാക്ക യുഎസ് ഓപ്പണ്‍ ഫൈനലില്‍ കടന്നു.സ്‌കോര്‍ 7-6(7/1), 3-6,6-3. ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ ഒസാക്കയെ അസറങ്ക നേരിടും. 

അസറെങ്കയുടെ മൂന്നാമത്തെ യുഎസ് ഓപ്പണ്‍ ഫൈനലാണ് ഇത്. കഴിഞ്ഞ രണ്ടിലും സെറീന വില്യംസണിന് മുന്‍പിലാണ് അസറങ്ക വീണത്. 2012ലും 2013ലുമായിരുന്നു അത്. ആറ് വട്ടം യുഎസ് ഓപ്പണില്‍ മുത്തമിട്ട സെറീനയുടെ ആക്രമണത്തോടെയാണ് ആര്‍തര്‍ ആഷെ സ്‌റ്റേഡിയത്തില്‍ സെമി പോര് തുടങ്ങിയത്. 

ആദ്യ സെറ്റ് 1-6ന് സെറീന സ്വന്തമാക്കുകയും ചെയ്തു. എന്നാല്‍ ഏഴ് വര്‍ഷത്തിന് ഇടയിലെ തന്റെ ആദ്യ ഗ്രാന്‍ഡ്സ്ലാം സെമി ഫൈനല്‍ കളിച്ച അസറെങ്ക അസാധ്യമാം വിധം കളിയിലേക്ക് തിരിച്ചെത്തി. രണ്ടാം സെറ്റ് പിടിച്ചതിന് പിന്നാലെ സെറീനയെ ഇടത് കണങ്കാലിലെ പരിക്ക് അലട്ടാന്‍ തുടങ്ങിയതിന്റെ ആനുകൂല്യം മുതലാക്കി അസറെങ്ക മൂന്നാമത്തെ സെറ്റും സ്വന്തമാക്കി. 

ഒസാക്കയ്ക്ക് മുന്‍പില്‍ വീണ ബ്രാഡി തന്റെ ആദ്യ ഗ്രാന്‍ഡ്സ്ലാം സെമി ഫൈനലിലേക്ക് ഒരു സെറ്റ് പോലും നഷ്ടപ്പെടുത്താതെയാണ് എത്തിയത്. സെമിയില്‍ ഒന്നാം സെറ്റ് ടൈബ്രേക്കറിലേക്ക് എത്തുന്നത് വരെ ഒസാക്കയ്‌ക്കൊപ്പം ബ്രാഡി കട്ടക്ക് നിന്നു. 2-1 എന്ന് നിന്നിടത്ത് നിന്നും 5 പോയിന്റുകള്‍ ഒസാക്ക തുടരെ നേടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com