മെസിയുടെ വിലക്ക് തലവേദനയാവില്ല, അര്‍ജന്റീനക്കായി ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ കളിക്കും 

കോപ്പാ അമേരിക്ക മത്സരത്തില്‍ ലഭിച്ച ചുവപ്പ് കാര്‍ഡിനെ തുടര്‍ന്നുള്ള വിലക്കിന്റെ കാലാവധി അവസാനിച്ചതായുള്ള അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ വാദം കോണ്‍മെബോള്‍ അംഗീകരിച്ചു
മെസിയുടെ വിലക്ക് തലവേദനയാവില്ല, അര്‍ജന്റീനക്കായി ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ കളിക്കും 

ബ്യൂണസ് ഐറിസ്‌: അര്‍ജന്റീനക്ക് വേണ്ടിയുള്ള ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ മെസിക്ക് നഷ്ടമാവില്ല. 2019ലെ കോപ്പ അമേരിക്ക മത്സരത്തിന് ഇടയില്‍ ചുവപ്പ് കാര്‍ഡ് ലഭിച്ചതിന്റെ പേരില്‍ രാജ്യത്തിന് വേണ്ടിയുള്ള മത്സരങ്ങള്‍ മെസിക്ക് നഷ്ടമാവുമെന്ന ആശങ്ക ഉടലെടുത്തിരുന്നു. 

എന്നാല്‍ കോപ്പാ അമേരിക്ക മത്സരത്തില്‍ ലഭിച്ച ചുവപ്പ് കാര്‍ഡിനെ തുടര്‍ന്നുള്ള വിലക്കിന്റെ കാലാവധി അവസാനിച്ചതായുള്ള അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ വാദം കോണ്‍മെബോള്‍ അംഗീകരിച്ചു. അടുത്ത മാസമാണ് ഇക്വഡോറിനും ബൊളിവിയക്കും എതിരായ അര്‍ജന്റീനയുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍. സൗഹൃദ സ്വഭാവമുള്ള മത്സരങ്ങളില്‍ കളിക്കാന്‍ മെസിക്ക് അനുമതി നല്‍കിയിരുന്നു.

കോപ്പാ അമേരിക്കയിലെ മൂന്നാം സ്ഥാനക്കാരെ കണ്ടെത്തുന്നതിനായുള്ള പോരില്‍ ചിലിക്കെതിരെ 37ാം മിനിറ്റിലാണ് മെസിക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ചത്. ചിലിയന്‍ താരം ഗാരി മെഡെലിനും അവിടെ കളിക്കളം വിടേണ്ടി വന്നു. എന്നാല്‍ ഡിബാലയുടേയും അഗ്യുറോയുടേയും ഗോള്‍ ബലത്തില്‍ അര്‍ജന്റീനക്ക് ജയം പടിക്കാനായി. 

ചുവപ്പുകാര്‍ഡ് കണ്ട് പുറത്തേക്ക് പോയതിന് പിന്നാലെ തുറന്നടിച്ച് മെസി എത്തുകയും ചെയ്തു. ബ്രസീലിന് കിരീടം നേടിക്കൊടുക്കുന്നത് ലക്ഷ്യമിട്ടാണ് എല്ലാം നടത്തുന്നതെന്നും, കോപ്പ അമേരിക്ക അഴിമതിയില്‍ മുങ്ങി നില്‍ക്കുകയാണെന്നും മെസി വിമര്‍ശിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com