അലി ഖാന്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിലേക്ക്, ഐപിഎല്‍ കളിക്കുന്ന ആദ്യ അമേരിക്കന്‍ താരമാവും

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ട്രിബാഗോ നൈറ്റ് റൈഡേഴ്‌സിന്റെ താരമായിരുന്നു അലി ഖാന്‍
അലി ഖാന്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിലേക്ക്, ഐപിഎല്‍ കളിക്കുന്ന ആദ്യ അമേരിക്കന്‍ താരമാവും

ദുബായ്: ഐപിഎല്ലില്‍ ആദ്യമായി അമേരിക്കന്‍ താരം കളിക്കാനെത്തുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആണ് അമേരിക്കന്‍ ക്രിക്കറ്റ് താരം അലി ഖാനെ ദുബായിലേക്ക് എത്തിക്കുന്നത്. പരിക്കേറ്റ ഹാരി ഗര്‍നേക്ക് പകരമാണ് അലി ഖാന്റെ വരവ്. 

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ട്രിബാഗോ നൈറ്റ് റൈഡേഴ്‌സിന്റെ താരമായിരുന്നു അലി ഖാന്‍. എട്ട് കളിയില്‍ നിന്ന് 7.43 എന്ന ഇക്കണോമിയില്‍ ഖാന്‍ എട്ട് വിക്കറ്റ് വീഴ്ത്തി. കഴിഞ്ഞ സീസണില്‍ അലി ഖാന്‍ കൊല്‍ക്കത്തയുടെ റഡാറില്‍ ഉണ്ടായിരുന്നു എങ്കിലും അന്ന് ഡീല്‍ നടന്നില്ല. 

2018ലെ ഗ്ലോബല്‍ ടി20 കാനഡ ലീഗിലൂടെയാണ് അലി ഖാന്‍ ശ്രദ്ധ നേടുന്നത്. കാനഡ ലീഗില്‍ നിന്ന് അലി ഖാനെ വിന്‍ഡിസ് താരം ബ്രാവോ സിപിഎല്ലിലേക്ക് എത്തിച്ചു. കഴിഞ്ഞ സിപിഎല്‍ സീസണില്‍ 12 കളിയില്‍ നിന്ന് 16 വിക്കറ്റ് ആണ് ഗയാന ആമസോണ്‍ വാരിയേഴ്‌സിനായി അലി ഖാന്‍ വീഴ്ത്തിയത്. 

സിപിഎല്ലിന് ശേഷം ബ്രാവോ ഇന്‍സ്റ്റഗ്രാമില്‍ അലി ഖാനും ബ്രണ്ടന്‍ മക്കല്ലത്തിനും ഒപ്പമുള്ള ഫോട്ടോ പങ്കുവെച്ചിരുന്നു. അടുത്ത സ്റ്റോപ്പ് ദുബായി എന്നാണ് ബ്രാവോ ഇതില്‍ കുറിച്ചത്. സിപിഎല്ലിലെ അരങ്ങേറ്റ മത്സരത്തില്‍ അലി ഖാന്‍ സംഗക്കാരയെ തന്റെ ആദ്യ ഡെലിവറിയില്‍ വീഴ്ത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com