എന്തുകൊണ്ട് യുവിക്ക് തിരിച്ചുവന്നുകൂടാ? വിമര്‍ശകര്‍ക്കെതിരെ ഗൗതം ഗംഭീര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th September 2020 02:50 PM  |  

Last Updated: 12th September 2020 02:50 PM  |   A+A-   |  

yuvi_gambhir

 

ന്യൂഡല്‍ഹി: ക്രിക്കറ്റിലേക്ക് മടങ്ങി വരവ് ലക്ഷ്യം വെക്കുന്ന യുവരാജ് സിങ്ങിനെ പിന്തുണച്ച് ഇന്ത്യന്‍ മുന്‍ താരം ഗൗതം ഗംഭീര്‍. പഞ്ചാബിന് വേണ്ടി കളിക്കാന്‍ യുവി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് ആയിക്കൂടെന്ന് ഗംഭീര്‍ ചോദിക്കുന്നു. 

കളി തുടങ്ങാനോ, നിര്‍ത്താനോ പറഞ്ഞ് ഒരു താരത്തെ നിര്‍ബന്ധിക്കാന്‍ നിങ്ങള്‍ക്കാവില്ല. തിരിച്ചു വന്ന് അഭിനിവേഷത്തോടെ കളിക്കാന്‍ സാധിക്കുന്നുണ്ടെങ്കില്‍, യുവിയെ സ്വാഗതം ചെയ്യുന്നു. യുവിയെ ക്രീസില്‍ കാണാന്‍ എല്ലാവരും ഇഷ്ടപ്പെടുന്നതായും ഗംഭീര്‍ പറഞ്ഞു. 

പഞ്ചാബിനായി ഡൊമസ്റ്റിക് ട്വന്റി20 ടൂര്‍ണമെന്റുകള്‍ കളിക്കാനാണ് യുവരാജ് സിങ്ങ് ഒരുങ്ങുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ട്വന്റി20 ലീഗുകള്‍ കളിക്കാനാണ് തനിക്ക് താത്പര്യം എങ്കിലും പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്റെ ആവശ്യം തള്ളി കളയാന്‍ സാധിക്കുന്നില്ലെന്നാണ് യുവി പറഞ്ഞത്.പഞ്ചാബിന് വേണ്ടി ഓഫ് സീസണ്‍ മത്സരങ്ങളില്‍ യുവി കളിച്ചിരുന്നു. 

2019ലാണ് യുവി രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 40 ടെസ്റ്റും 304 ഏകദിനവും, 58 ട്വന്റി20യുമാണ് യുവി ഇന്ത്യക്ക് വേണ്ടി കളിച്ചത്. ടെസ്റ്റില്‍ 1900 റണ്‍സും, ഏകദിനത്തില്‍ 8701 റണ്‍സും ടെസ്റ്റില്‍ 1177 റണ്‍സും യുവിയുടെ അക്കൗണ്ടിലുണ്ട്.