പ്രീമിയര്‍ ലീഗ് ഇന്ന് തുടങ്ങും, സീസണില്‍ കിരീട പോര് കടുപ്പിക്കുന്നവര്‍ ഇവര്‍

ആര്‍തെറ്റക്ക് കീഴില്‍ കഴിഞ്ഞ സീസണില്‍ എഫ്എ കപ്പുആം, ഷീല്‍ഡും ജയിച്ച് നില്‍ക്കുന്ന ആഴ്‌സണല്‍ പ്രീമിയര്‍ ലീഗില്‍ ഇത്തവണ മുന്നേറ്റം ലക്ഷ്യമിടുകയാണ്
പ്രീമിയര്‍ ലീഗ് ഇന്ന് തുടങ്ങും, സീസണില്‍ കിരീട പോര് കടുപ്പിക്കുന്നവര്‍ ഇവര്‍

ലണ്ടന്‍: പ്രീമിയര്‍ ലീഗ് സീസണ്‍ ഇന്ന് ആരംഭിക്കും. ഫുള്‍ഹാം-ആഴ്‌സണല്‍, ക്രിസ്റ്റല്‍ പാലസ്-സതാംപ്ടണ്‍, ലിവര്‍പൂള്‍-ലീഡ്‌സ് എന്നിവരുടെ പോരാണ് സീസണിന്റെ ആദ്യ ദിനം ആരാധകരെ കാത്തിരിക്കുന്നത്. 

ആര്‍തെറ്റക്ക് കീഴില്‍ കഴിഞ്ഞ സീസണില്‍ എഫ്എ കപ്പുആം, ഷീല്‍ഡും ജയിച്ച് നില്‍ക്കുന്ന ആഴ്‌സണല്‍ പ്രീമിയര്‍ ലീഗില്‍ ഇത്തവണ മുന്നേറ്റം ലക്ഷ്യമിടുകയാണ്. കഴിഞ്ഞ സീസണില്‍ പ്രീമിയര്‍ ലീഗില്‍ എട്ടാം സ്ഥാനത്തായാണ് ആഴ്‌സണല്‍ മത്സരം അവസാനിപ്പിച്ചത്. 

ആന്‍ഫീല്‍ഡില്‍ വെച്ചാണ് നിലവിലെ ചാമ്പ്യന്മാര്‍ ലീഡ്‌സിനെ നേരിടുന്നത്. മാഞ്ചസ്റ്റര്‍ സിറ്റിക്കും, മാഞ്ചസ്റ്റര്‍ യുനൈറ്റഡിനും പ്രീമിയര്‍ ലീഗ് സീസണ്‍ ആരംഭിക്കാന്‍ ഒരാഴ്ച കൂടുതല്‍ സമയം ലഭിക്കുന്നു. കിരീടം തിരികെ പിടിക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റിയും നിലനിര്‍ത്താന്‍ ലിവര്‍പൂളും ശ്രമിക്കുമ്പോള്‍ പുതിയ സീസണില്‍ ആവേശം നിറയുമെന്നാണ് കണക്കാക്കുന്നത്. 

തുടരെ മൂന്ന് സീസണിലായി ഒരേ ടീമുമായാണ് ലിവര്‍പൂള്‍ കളിക്കുന്നത്. ട്രാന്‍സ്ഫര്‍ വിപണിയില്‍ നിശബ്ദമായി നിന്ന് മറ്റൊരു സീസണ്‍ ലിവര്‍പൂള്‍ ആരംഭിക്കുമ്പോള്‍ കളിക്കാരെ അത് എങ്ങനെ ബാധിക്കും എന്ന ചോദ്യം ഉയര്‍ന്നിട്ടുണ്ട്. 

കഴിഞ്ഞ സീസണില്‍ നാലാം സ്ഥാനത്ത് എത്തിയ ചെല്‍സി ഈ സീസണില്‍ കിരീട പോരില്‍ മറ്റ് ടീമുകള്‍ക്ക് സമ്മര്‍ദം തീര്‍ത്തേക്കും. 150 മില്യണ്‍ യൂറോയ്ക്കാണ് തിമോ വെര്‍ണര്‍, കൈയ് ഹവെര്‍ട്‌സ്, ഹകിം സിയെച് എന്നിവരെ ചെല്‍സി സ്വന്തമാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com