ലങ്കന്‍ പ്രീമിയര്‍ ലീഗിലേക്ക് ഗെയ്ലും അഫ്രീദിയും ഉള്‍പ്പെടെ വമ്പന്മാര്‍, താര ലേലത്തില്‍ 150 വിദേശ കളിക്കാര്‍ 

ലങ്കന്‍ പ്രീമിയര്‍ ലീഗ് ലേലത്തില്‍ മുനാഫ് പട്ടേല്‍, ക്രിസ് ഗെയില്‍, ഷാഹിദ് അഫ്രീദി എന്നിവരുള്‍പ്പെടെ 150 വിദേശ താരങ്ങളുടെ പേരെത്തും
ലങ്കന്‍ പ്രീമിയര്‍ ലീഗിലേക്ക് ഗെയ്ലും അഫ്രീദിയും ഉള്‍പ്പെടെ വമ്പന്മാര്‍, താര ലേലത്തില്‍ 150 വിദേശ കളിക്കാര്‍ 

കൊളംബോ: ലങ്കന്‍ പ്രീമിയര്‍ ലീഗ് ലേലത്തില്‍ മുനാഫ് പട്ടേല്‍, ക്രിസ് ഗെയില്‍, ഷാഹിദ് അഫ്രീദി എന്നിവരുള്‍പ്പെടെ 150 വിദേശ താരങ്ങളുടെ പേരെത്തും. ഒക്ടോബര്‍ ഒന്നിനാണ് ലേലം. 

ബംഗ്ലാദേശ് താരം ഷക്കീബ് അല്‍ ഹസന്‍, വിന്‍ഡിസിന്റെ ഡാരന്‍ ബ്രാവോ, ഇംഗ്ലണ്ടിന്റെ രവി ബൊപ്പാറ, സൗത്ത് ആഫ്രിക്കയുടെ കോളിന്‍ മണ്‍റോ, വെര്‍ണോന്‍ ഫിലാന്‍ഡര്‍ എന്നിവരുടെ പേരും ലേലത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 

അഞ്ച് ഫ്രാഞ്ചൈസികളാണ് ലങ്കന്‍ പ്രീമിയര്‍ ലീഗിന്റെ ഉദ്ഘാടന സീസണില്‍ കളിക്കുക. നവംബര്‍ 14 മുതല്‍ ഡിസംബര്‍ ആറ് വരെയാണ് ടൂര്‍ണമെന്റ്. ഓഗസ്റ്റിലാണ് ടൂര്‍ണമെന്റ് നടത്താന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ കോവിഡിനെ തുടര്‍ന്ന് നീട്ടിവെച്ചു. 

2018ലാണ് മുനാഫ് പട്ടേല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. 13 ടെസ്റ്റും, 70 ഏകദിനവും, മൂന്ന് ട്വന്റി20യും കളിച്ചിട്ടുണ്ട്. 2006ല്‍ ഇന്ത്യക്കായി അരങ്ങേറിയ മുനാഫ് 2011ലെ ലോക കിരീടം നേടിയ ടീമിലും അംഗമായിരുന്നു. നേരത്തെ യുഎഇയില്‍ നടന്ന ടി10 ലീഗില്‍ മുനാഫ് പട്ടേല്‍ കളിച്ചിരുന്നു. 

ദംബുള്ള, പല്ലെകെലെ, ഹമ്പന്‍തോറ്റ എന്നിവിടങ്ങളിലായാണ് എല്‍പിഎല്‍ മത്സരങ്ങള്‍. എന്നാല്‍ ലീഗില്‍ കളിക്കാനെത്തുന്ന താരങ്ങള്‍ക്ക് ക്വാറന്റൈന്‍ കാലയളവില്‍ ലങ്കന്‍ സര്‍ക്കാര്‍ ഇതുവരെ ഇളവ് പ്രഖ്യാപിച്ചിട്ടില്ല. നിലവില്‍ രാജ്യത്തേക്ക് എത്തുന്ന വ്യക്തി 14 ദിവസം ക്വാറന്റൈനില്‍ കഴിയണം എന്നാണ് വ്യവസ്ഥ. ഇത് ഏഴായി ചുരുക്കണം എന്നാണ് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ആവശ്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com