സെവാഗിനെ നായകനാക്കാനാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ലക്ഷ്യമിട്ടത്; വെളിപ്പെടുത്തലുമായി മുന്‍ താരം

വീരേന്ദര്‍ സെവാഗിനെ നായകനാക്കാനായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്‌സ് ആദ്യം പദ്ധതിയിട്ടിരുന്നതെന്ന് ചെന്നൈ മുന്‍ താരം സുബ്രമണ്യം ബദരിനാഥ്
സെവാഗിനെ നായകനാക്കാനാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ലക്ഷ്യമിട്ടത്; വെളിപ്പെടുത്തലുമായി മുന്‍ താരം

ചെന്നൈ: വീരേന്ദര്‍ സെവാഗിനെ നായകനാക്കാനായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്‌സ് ആദ്യം പദ്ധതിയിട്ടിരുന്നതെന്ന് ചെന്നൈ മുന്‍ താരം സുബ്രമണ്യം ബദരിനാഥ്. എന്നാല്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ ഐക്കണ്‍ പ്ലേയറായി സെവാഗ് ചേര്‍ന്നതോടെ ഇത് നടക്കാതെ പോവുകയായിരുന്നു. 

2008ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ആദ്യം സ്വന്തമാക്കാന്‍ ആഗ്രഹിച്ചത് സെവാഗിനെയാണ്. സെവാഗിനെ സ്വന്തമാക്കാന്‍ മാനേജ്‌മെന്റ് ഉറപ്പിച്ചിരുന്നു. എന്നാല്‍ ഡല്‍ഹിയില്‍ വളര്‍ന്ന വ്യക്തി എന്ന നിലയില്‍ കൂടുതല്‍ അടുപ്പം ഡല്‍ഹിയോടാണെന്ന് സെവാഗ് പറഞ്ഞു...ഇതോടെ ഡല്‍ഹിക്ക് വേണ്ടി കളിക്കാന്‍ സെവാഗിനെ ചെന്നൈ വിടുകയായിരുന്നു, ബദരിനാഥ് പറഞ്ഞു. 

അതിന് ശേഷമാണ് ഐപിഎല്‍ ലേലം വരുന്നത്. അവിടെ ഏറ്റവും മികച്ച താരം ആരാണെന്ന് ചെന്നൈ നോക്കി. ലേലത്തിന് മുന്‍പാണ് ഇന്ത്യ ട്വന്റി20 ലോകകപ്പ് ജയിച്ചത്. അങ്ങനെ ധോനിയിലേക്ക് ചെന്നൈ എത്തുകയായിരുന്നു എന്നും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുന്‍ താരം വെളിപ്പെടുത്തുന്നു. 

1.5 മില്യണ്‍ യൂറോയ്ക്കാണ് അന്ന് ധോനിയെ ചെന്നൈ സ്വന്തമാക്കിയത്. മുംബൈയും ലേലത്തില്‍ ചെന്നൈയോട് മത്സരിച്ചിരുന്നു. ഇവിടെ ഐക്കണ്‍ താരം ഇല്ലാത്തതാണ് ചെന്നൈയ്ക്ക് തുണയായത്. ഐപിഎല്‍ നിയമം അനുസരിച്ച് ഏറ്റവും കൂടുതല്‍ ലേലത്തുക ലഭിക്കുന്ന താരത്തേക്കാള്‍ 15 ശതമാനം കൂടുതല്‍ പ്രതിഫലമായിരിക്കണം ഐക്കണ്‍ താരത്തിന്റേത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com