അത്‌ലറ്റിക്കോ മാഡ്രിഡ് പരിശീലകന്‍ ഡീഗോ സിമിയോണിന് കോവിഡ്

ലോസ് ആഞ്ചലസില്‍ നിന്ന് പരിശീലനം കഴിഞ്ഞെത്തിയതിന് പിന്നാലെ ഫസ്റ്റ് ടീം കോച്ചിങ് സ്റ്റാഫിനെ കോവിഡ് ടെസ്റ്റിന് വിധേയമാക്കിയിരുന്നു
അത്‌ലറ്റിക്കോ മാഡ്രിഡ് പരിശീലകന്‍ ഡീഗോ സിമിയോണിന് കോവിഡ്

മാഡ്രിഡ്: അത്‌ലറ്റിക്കോ മാഡ്രിഡ് പരിശീലകന്‍ ഡീഗോ സിമിയോണിന് കോവിഡ്. സിമിയോണിന് കോവിഡ് ലക്ഷണങ്ങള്‍ ഇല്ലെന്നും, വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയാണെന്നും ക്ലബ് വ്യക്തമാക്കി. 

ലോസ് ആഞ്ചലസില്‍ നിന്ന് പരിശീലനം കഴിഞ്ഞെത്തിയതിന് പിന്നാലെ ഫസ്റ്റ് ടീം കോച്ചിങ് സ്റ്റാഫിനെ കോവിഡ് ടെസ്റ്റിന് വിധേയമാക്കിയിരുന്നു. ഇതിലാണ് സിമിയോണിന് കോവിഡ് സ്ഥിരീകരിച്ചത്. 

ഇതോടെ ലാ ലീഗയില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് തങ്ങളുടെ മാനേജര്‍ ഇല്ലാതെ ആദ്യ മത്സരം കളിക്കേണ്ടി വന്നേക്കും. ലാ ലീഗ സീസണ്‍ ആരംഭിച്ചെങ്കിലും, ചാമ്പ്യന്‍സ് ലീഗ് കളിച്ചെത്തിയ അത്‌ലറ്റിക്കോയ്ക്ക് രണ്ടാഴ്ചക്ക് ശേഷമാണ് ആദ്യ മത്സരം. 

സെപ്തംബര്‍ 17നാണ് ലാ ലീഗയിലെ അത്‌ലറ്റിക്കോയുടെ ആദ്യ മത്സരം. സ്വന്തം തട്ടകമായ വന്‍ഡ മെട്രോപൊളിറ്റന്‍ സ്റ്റേഡിയത്തില്‍ വെച്ച് സീസണിലെ ആദ്യ മത്സരത്തില്‍ ഗ്രനാഡയെ അത്‌ലറ്റിക്കോ നേരിടും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com