'എല്ലാവരുടേയും ആഗ്രഹം പോലെ', പ്രവിണ്‍ താംബെയെ കോച്ചാക്കി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്

2018 മുതല്‍ ടി10 ലീഗ് കളിക്കുന്ന പ്രവിണിന് കളിക്കാരനായി ഐപിഎല്ലിലേക്ക് എത്താനാവില്ല
'എല്ലാവരുടേയും ആഗ്രഹം പോലെ', പ്രവിണ്‍ താംബെയെ കോച്ചാക്കി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്

ദുബായ്: ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ച ഏറ്റവും പ്രായം കൂടിയ താരമായ പ്രവിന്‍ താംബെ ഈ വര്‍ഷം ഐപിഎല്ലിന്റെ ഭാഗമായേക്കും. എന്നാല്‍ 2018 മുതല്‍ ടി10 ലീഗ് കളിക്കുന്ന പ്രവിണിന് കളിക്കാരനായി ഐപിഎല്ലിലേക്ക് എത്താനാവില്ല. 

പരിശീലകനായി പ്രവിണ്‍ താംബെയെ ടീമിലെത്തിക്കാനാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ നീക്കം. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ട്രിബാഗോ നൈറ്റ് റൈഡേഴ്‌സിന് വേണ്ടി കളിച്ച താംബെയുടെ പ്രകടനം കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് മാനേജ്‌മെന്റിനെ തൃപ്തിപ്പെടുത്തിയതായാണ് വിവരം. 

താംബെയെ ടീമിന്റെ ബാക്ക്‌റൂം സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയതായി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് സിഇഒ വെങ്കി മൈസൂര്‍ പറഞ്ഞു. 48ാം വയസില്‍ തന്റെ മികവ് തുറന്നു കാട്ടുകയാണ് താംബെ. ഓരോ സമയം ഗ്രൗണ്ടില്‍ എത്തുമ്പോഴും, കളിക്കാത്ത സമയക്കും, ഡ്രിങ്ക്‌സുമായി അദ്ദേഹം ആദ്യമുണ്ടാവും. എന്തെങ്കിലും പറയാനാണെങ്കിലും, ബൗണ്ടറി ലൈനിലേക്ക് എത്താനാണെങ്കിലും, പ്രചോദിപ്പിച്ച് സംസാരിക്കാനാണെങ്കിലും താംബെ ആദ്യമുണ്ടാവും...കൊല്‍ക്കത്ത സിഇഒ പറഞ്ഞു. 

എല്ലാവരുടേയും ആവശ്യത്തെ തുടര്‍ന്നാണ് താംബെയെ കൊല്‍ക്കത്തയിലേക്ക് കൊണ്ടുവരുന്നതെന്നും വെങ്കി മൈസൂര്‍ പറഞ്ഞു. 2013ലാണ് താംബെ ഐപിഎല്ലില്‍ അരങ്ങേറ്റം കുറിക്കുന്നത്. അന്ന് 41 വയസായിരുന്നു പ്രായം. രാജസ്ഥാന്‍ റോയല്‍സിന് വേണ്ടിയായിരുന്നു കളിച്ചത്. അതിന് മുന്‍പ് ഐപിഎല്‍ പോലെ പ്രൊഫഷണല്‍ ക്രിക്കറ്റ് താംബെ കളിച്ചിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com