'ഞാന്‍ എത്ര റണ്‍സ് നേടിയിട്ടും കാര്യമില്ല, സ്‌റ്റോക്ക്‌സ് ഉള്ളപ്പോള്‍ എന്നെ ഗൗനിക്കില്ല' 

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ട് തോല്‍വിയിലേക്ക് വീണെങ്കിലും ബില്ലിങ്‌സ് കരിയറിലെ തന്റെ മികച്ച സ്‌കോര്‍ കണ്ടെത്തിയിരുന്നു
'ഞാന്‍ എത്ര റണ്‍സ് നേടിയിട്ടും കാര്യമില്ല, സ്‌റ്റോക്ക്‌സ് ഉള്ളപ്പോള്‍ എന്നെ ഗൗനിക്കില്ല' 

ലണ്ടന്‍: എത്ര റണ്‍സ് കണ്ടെത്തിയാലും ഇംഗ്ലണ്ടിന്റെ ബാറ്റിങ് പൊസിഷനിലെ അഞ്ചാം സ്ഥാനം ഉറപ്പിക്കാന്‍ തനിക്ക് സാധിക്കില്ലെന്ന് സാം ബില്ലിങ്‌സ്. ഇപ്പോള്‍ സ്‌റ്റോക്ക്‌സ് ഇല്ല. എങ്കിലും, അവകാശവാദം ഉന്നയിക്കാന്‍ മാത്രമാവും തനിക്ക് സാധിക്കുകയെന്നും ബില്ലിങ്‌സ് പറയുന്നു. 

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ട് തോല്‍വിയിലേക്ക് വീണെങ്കിലും ബില്ലിങ്‌സ് കരിയറിലെ തന്റെ മികച്ച സ്‌കോര്‍ കണ്ടെത്തിയിരുന്നു. ബില്ലിങ്‌സ് 118 റണ്‍സ് കണ്ടെത്തിയ കളിയില്‍ 19 റണ്‍സിനാണ് ഇംഗ്ലണ്ട് തോറ്റത്. 

ഫോമില്ലായ്മയും, പരിക്കും കൂടി വന്നാല്‍ പിന്നെ എനിക്ക് ബുദ്ധിമുട്ടാവും. ശരിയായ പൊസിഷനില്‍ നില്‍ക്കാനായാല്‍ അവസരങ്ങള്‍ എപ്പോഴായാലും വന്നേക്കാം. ഓസ്‌ട്രേലിയക്കെതിരെ ഞാന്‍ 32 പന്തില്‍ നിന്ന് 11 റണ്‍സ് എടുത്ത് നില്‍ക്കുന്ന സമയം, ആ സമയം നമുക്ക് കളിയില്‍ ഒരു സാധ്യതയും ഇല്ല. എനിക്ക് നന്നായി കളിക്കാനും സാധിച്ചിരുന്നില്ല. എന്നാല്‍ ആ സമയം ഞാന്‍ മറുവശത്തേക്ക് നോക്കി...ബെയര്‍സ്‌റ്റോയും ആ സമയം ബുദ്ധിമുട്ടുന്നത് ഞാന്‍ കണ്ടു...ലോക ക്രിക്കറ്റിലെ മികച്ച ഓപ്പണറായിട്ടും ബെയര്‍‌സ്റ്റോ അവിടെ പരുങ്ങി...

ഞങ്ങളുടെ കൂട്ടുകെട്ട് മുന്നേറുന്നത്     ഓസ്‌ട്രേലിയയെ സമ്മര്‍ദത്തിലാക്കി. ബെയര്‍സ്‌റ്റോയും ഞാനും അഞ്ച് ഓവര്‍ കൂടി ബാറ്റ് ചെയ്തിരുന്നെങ്കില്‍, മൊയിന്‍ അലിയുമായുള്ള കൂട്ടുകെട്ട് ഉയര്‍ത്താനായെങ്കില്‍...ഞങ്ങള്‍ക്ക് അവിടെ സാധ്യതയുണ്ടായതായും ബില്ലിങ്‌സ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com