ലോകത്തിന്റെ അഭ്യര്‍ഥത തള്ളി, ഗുസ്തി ചാമ്പ്യന്‍ നവീദിനെ തൂക്കിലേറ്റി ഇറാന്‍

സുരക്ഷാ ജീവനക്കാരനെ കുത്തിക്കൊന്ന കേസിലാണ് ലോകത്തിന്റെ അഭ്യര്‍ഥന തള്ളി നവീദിനെ ഇറാന്‍ തൂക്കിലേറ്റിയത്
ലോകത്തിന്റെ അഭ്യര്‍ഥത തള്ളി, ഗുസ്തി ചാമ്പ്യന്‍ നവീദിനെ തൂക്കിലേറ്റി ഇറാന്‍

ടെഹ്‌റാന്‍: ഗുസ്തി ചാമ്പ്യന്‍ നവീദ് അഫ്കാരി(27) തൂക്കിലേറ്റി ഇറാന്‍. സുരക്ഷാ ജീവനക്കാരനെ കുത്തിക്കൊന്ന കേസിലാണ് ലോകത്തിന്റെ അഭ്യര്‍ഥന തള്ളി നവീദിനെ ഇറാന്‍ തൂക്കിലേറ്റിയത്. 

2018ല്‍ ഇറാന്റെ തെക്കന്‍ പട്ടണമായ ഷിറാസില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കിടയില്‍ സുരക്ഷാ ഉദ്യോഗസ്ഥനെ കുത്തി കൊലപ്പെടുത്തിയതായാണ് കേസ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, വിവിധ കായിക സംഘടനകളും നവീദിനെ തൂക്കിലേറ്റരുതെന്ന് അഭ്യര്‍ഥിച്ച് എത്തിയിരുന്നു. 

ഗ്രീക്കോ റോമന്‍ ഗുസ്തിയിലെ ഇറാന്‍ ചാമ്പ്യനായ നവീദിന്റെ കുറ്റ സമ്മത വീഡിയോ ഇറാന്‍ പുറത്തു വിടുകയുണ്ടായി. എന്നാല്‍ നവീദിനെ ക്രൂര മര്‍ദനത്തിന് ഇരയാക്കി കുറ്റം സമ്മതിപ്പിച്ചതാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. നവീദിനെ തൂക്കിലേറ്റിയാല്‍ കായിക വേദിയില്‍ നിന്ന് ഇറാനെ വിലക്കണം എന്ന്് 85,000 കായിക താരങ്ങളുടെ കൂട്ടായ്മ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. 

കേസില്‍ നവീദിനൊപ്പം പ്രതി ചേര്‍ക്കപ്പെട്ട സഹോദരങ്ങളായ വഹീദിനും ഹബീബിനും 54 വര്‍ഷവും, 27 വര്‍ഷവുമാണ് തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. നവീദിനെ വധശിക്ഷക്ക് വിധിച്ച ഇറാന്റെ നടപടി ഞെട്ടിക്കുന്നതാണെന്ന് രാജ്യാന്തര ഒളിംപിക്‌സ് കമ്മിറ്റി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com