ആര്‍സിബി എന്തുകൊണ്ട് കപ്പടിക്കുന്നില്ല? ധോനിയും കോഹ്‌ലിയും തമ്മിലുള്ള വ്യത്യാസവും അതാണെന്ന് ഗംഭീര്‍

ആര്‍സിബി എന്തുകൊണ്ട് കപ്പടിക്കുന്നില്ല? ധോനിയും കോഹ്‌ലിയും തമ്മിലുള്ള വ്യത്യാസവും അതാണെന്ന് ഗംഭീര്‍
ആര്‍സിബി എന്തുകൊണ്ട് കപ്പടിക്കുന്നില്ല? ധോനിയും കോഹ്‌ലിയും തമ്മിലുള്ള വ്യത്യാസവും അതാണെന്ന് ഗംഭീര്‍

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇതുവരെ കിരീടം നേടാത്ത ടീമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയാണ് ആര്‍സിബിയെ നയിക്കുന്നത്. ലോകത്തിലെ ഏറ്റവും അപകടകാരികളായ ബാറ്റ്‌സ്മാന്‍മാരില്‍ രണ്ട് പേരായ കോഹ്‌ലിയും ഒപ്പം സാക്ഷാല്‍ ഡിവില്ല്യേഴ്‌സും അണിനിരക്കുന്ന സംഘം അതിശക്തമാണ്. എന്നാല്‍ ഒരിക്കല്‍ പോലും അവരെ കിരീട ഭാഗ്യം കനിഞ്ഞില്ല. അതിന് ഇത്തവണ മാറ്റം വരുമെന്ന പ്രതീക്ഷയിലാണ് ടീം. 

ഇപ്പോഴിതാ ബാംഗ്ലൂര്‍ എന്തുകൊണ്ട് കിരീടം നേടുന്നില്ലെന്ന സമസ്യക്ക് ഉത്തരവുമായി എത്തിയിരിക്കുകയാണ് മുന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകനും ഇന്ത്യന്‍ താരവുമായിരുന്ന ഗൗതം ഗംഭീര്‍. ചെന്നൈ സൂപ്പര്‍ കിങ്‌സ് പുലര്‍ത്തുന്ന സ്ഥിരതയും ആര്‍സിബിയുടെ ചാഞ്ചാട്ടവുമാണ് ഗംഭീര്‍ താരതമ്യം ചെയ്യുന്നത്. 

ടീം തിരഞ്ഞെടുക്കുന്നതിലും അതിനെ നിലനിര്‍ത്തുന്നതിലും ചെന്നൈ നായകന്‍ ധോനിയും ആര്‍സിബി നാകന്‍ കോഹ്ിയും പുലര്‍ത്തുന്ന സമീപനത്തിലെ മാറ്റമാണ് ഗംഭീര്‍ ചൂണ്ടിക്കാട്ടുന്നത്. ധോനി 6, 7 കളികളില്‍ സ്ഥിരമായി തന്നെ ഒരേ താരങ്ങളെ നിലനിര്‍ത്താന്‍ ശ്രമിക്കുന്നു. എന്നാല്‍ കോഹ്‌ലി ഓരോ മത്സരത്തിലും വ്യത്യസ്ത ടീമിനെ ഇറക്കുന്നതോടെ കളിക്കാര്‍ തമ്മില്‍ സംഭവിക്കേണ്ട മാനസിക ഐക്യം അവിടെ കിട്ടാതെ പോകുന്നു. സന്തുലിതമായി ടീമിനെ തിരഞ്ഞെടുക്കുകയാണ് കോഹ്‌ലി കിരീടം നേട്ടത്തിനായി ശ്രദ്ധിക്കേണ്ടതെന്നും ഗംഭീര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com