വരുമാനത്തില്‍ ക്രിസ്റ്റ്യാനോയെ കടത്തി വെട്ടി മെസി, എംബാപ്പെയുടെ കുതിപ്പ്

സെപ്തംബര്‍ ആദ്യ വാരം മെസിയെ പിന്തള്ളി ക്രിസ്റ്റ്യാനോ ഒന്നാമത് എത്തിയിരുന്നു. അന്ന് ഒരു മില്യണ്‍ ഡോളറിന്റെ വ്യത്യാസാണ് ഇരുവരുടേയും വരുമാനത്തിലുള്ളത് എന്നായിരുന്നു റിപ്പോര്‍ട്ട്
വരുമാനത്തില്‍ ക്രിസ്റ്റ്യാനോയെ കടത്തി വെട്ടി മെസി, എംബാപ്പെയുടെ കുതിപ്പ്

ലോകത്തിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന ഫുട്‌ബോള്‍ താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം തിരികെ പിടിച്ച് മെസി. ഫോര്‍ബ്‌സ് ലിസ്റ്റില്‍ സെപ്തംബര്‍ ആദ്യ വാരം മെസിയെ പിന്തള്ളി ക്രിസ്റ്റ്യാനോ ഒന്നാമത് എത്തിയിരുന്നു. അന്ന് ഒരു മില്യണ്‍ ഡോളറിന്റെ വ്യത്യാസാണ് ഇരുവരുടേയും വരുമാനത്തിലുള്ളത് എന്നായിരുന്നു റിപ്പോര്‍ട്ട്.

കഴിഞ്ഞ വര്‍ഷത്തെ 126 മില്യണ്‍ ഡോളറിന്റെ വരുമാനത്തോടെയാണ് മെസി ഒന്നാം സ്ഥാനം പിടിച്ചത്. 117 മില്യണ്‍ ഡോളറോടെ രണ്ടാമതാണ് ക്രിസ്റ്റിയാനോ ഇപ്പോള്‍. ക്ലബില്‍ നിന്ന് ലഭിക്കുന്ന പ്രതിഫല തുകയും, എന്‍ഡോഴ്‌സ്‌മെന്റുകളില്‍ നിന്ന് ലഭിക്കുന്ന പ്രതിഫലവും കണക്കാക്കിയാണ് ഇത്. 

മൂന്നാം സ്ഥാനത്തേക്ക് നെയ്മറാണ്. 96 മില്യണ്‍ യൂറോയാണ് കഴിഞ്ഞ ഒരു വര്‍ഷത്തെ നെയ്മറുടെ വരുമാനം. നാലാം സ്ഥാനത്തേക്ക് പിഎസ്ജിയുടെ യുവതാരം എംബാപ്പെ എത്തിയതാണ് മറ്റൊരു പ്രത്യേകത. 42 മില്യണ്‍ ഡോളര്‍ വരുമാനത്തോടെയാണ് എംബാപ്പെയുടെ കുതിപ്പ്. നേരത്തെ നാലാം സ്ഥാനത്തായിരുന്ന ലിവര്‍പൂള്‍ താരം മുഹമ്മദ് സല ഇപ്പോഴത്തെ ലിസ്റ്റില്‍ അഞ്ചാമതായി. 

37 മില്യണ്‍ ഡോളറാണ് സലയുടെ വരുമാനം. 34 മില്യണ്‍ ഡോളറാണ് ആറാം സ്ഥാനത്ത് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പോഗ്ബയുണ്ട്. 33 മില്യണ്‍ ഡോളറോടെ ഗ്രീസ്മാനും, 29 മില്യണ്‍ ഡോളറോടെ ബെയ്‌ലുമാണ് ഏഴും എട്ടും സ്ഥാനങ്ങളില്‍. 28 മില്യണ്‍ ഡോളറോടെ ലെവന്‍ഡോവ്‌സ്‌കിയും, 27 മില്യണ്‍ ഡോളറോടെ ഡേവിഡ് ഗിയയുമാണ് ടോപ് 10ല്‍ ഉള്ള മറ്റ് താരങ്ങള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com