ഗില്‍ക്രിസ്റ്റ് പുകഴ്ത്തുന്നത് കേട്ടിട്ടുണ്ട്, എന്റെ ബാറ്റിങ്ങുമായി ഏറെ സാമ്യവും; പുതിയ താരത്തെ തലയിലേറ്റി ഡിവില്ലിയേഴ്‌സ് 

ഫിഞ്ച്, മൊയിന്‍ അലി, ആദം സാംപ, ഫിലിപ്പ് എന്നിവര്‍ കരുത്താണെന്നും ഡിവില്ലിയേഴ്‌സ് ചൂണ്ടിക്കാണിച്ചു
ഗില്‍ക്രിസ്റ്റ് പുകഴ്ത്തുന്നത് കേട്ടിട്ടുണ്ട്, എന്റെ ബാറ്റിങ്ങുമായി ഏറെ സാമ്യവും; പുതിയ താരത്തെ തലയിലേറ്റി ഡിവില്ലിയേഴ്‌സ് 

ദുബായ്: കരിയറിന്റെ തുടക്കത്തില്‍ താന്‍ ബാറ്റ് ചെയ്തിരുന്നത് പോലെയാണ് ഓസ്‌ട്രേലിയയുടെ യുവതാരം ജോഷ് ഫിലിപ്പ് കളിക്കുന്നതെന്ന് ഡിവില്ലിയേഴ്‌സ്. ഞങ്ങളുടെ ബാറ്റിങ്ങില്‍ ഏറെ സാമ്യം തോന്നിയിട്ടുള്ളതായും, ജോഷിനെ കുറിച്ച് ഗില്‍ക്രിസ്റ്റ് കുറേ നല്ലത് പറയുന്നത് കേട്ടിട്ടുണ്ടെന്നും ഡിവില്ലിയേഴ്‌സ് പറഞ്ഞു. 

സിഡ്‌നി സിക്‌സേഴ്‌സിന് വേണ്ടി ജോഷ് കളിക്കുന്നത് കണ്ടിട്ടുണ്ട്. ന്യൂ ബോളില്‍ മികവ് കാണിക്കാനുള്ള കരുത്ത് ജോഷിനുണ്ട്. ഈ സീസണില്‍ ലോകോത്തര കളിക്കാരുമായാണ് ഞങ്ങള്‍ ഇറങ്ങുന്നത്. ഫിഞ്ച്, മൊയിന്‍ അലി, ആദം സാംപ, ഫിലിപ്പ് എന്നിവര്‍ കരുത്താണെന്നും ഡിവില്ലിയേഴ്‌സ് ചൂണ്ടിക്കാണിച്ചു. 

കാണികളുടെ അഭാവം ഊര്‍ജത്തെ ബാധിക്കുമെങ്കിലും ഒഴിഞ്ഞ ഗ്യാലറിയില്‍ ഇതിന് മുന്‍പും കളിച്ചിട്ടുണ്ടെന്ന് ഡിവില്ലിയേഴ്‌സ് പറഞ്ഞു. ചിന്നസ്വാമിയിലെ ആര്‍സിബി ക്രൗഡ് ആവേശത്തില്‍ നിറഞ്ഞാല്‍ പിന്നെ ടീമിനെ പിടിച്ചുകെട്ടുക ബുദ്ധിമുട്ടാവും. ഇത്തവണ അത് നഷ്ടപ്പെടും...

കരിയറില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മാത്രമാണ് ഞാന്‍ നിറഞ്ഞ ഗ്യാലറിക്കുള്ളില്‍ കളിക്കുന്നത്. അതിന് മുന്‍പ് നാല് ദിവസം നീളുന്ന ഫസ്റ്റ് ക്ലാസ് മത്സരം കളിക്കുമ്പോള്‍ സ്‌റ്റേഡിയത്തില്‍ നാലോ അഞ്ചോ പേരുണ്ടാവും. അതുകൊണ്ട് കാണികള്‍ ഇല്ലാത്തത് തന്നെ അലട്ടില്ലെന്നും ഡിവില്ലിയേഴ്‌സ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com