ബിഗ് ബോസ് പോലെയാണ് ബയോ ബബിളിലെ ജീവിതം; മാനസിക നില അളക്കുന്ന പരീക്ഷയെന്ന് ധവാന്‍ 

'പോസിറ്റീവായ 10 സുഹൃത്തുക്കള്‍ ഒപ്പം ഉണ്ടായിട്ടും കാര്യമില്ല. നിങ്ങള്‍ നിങ്ങളുടെ സുഹൃത്തല്ലെങ്കില്‍ മറ്റാര്‍ക്കും സഹായിക്കാനാവില്ല...'
ബിഗ് ബോസ് പോലെയാണ് ബയോ ബബിളിലെ ജീവിതം; മാനസിക നില അളക്കുന്ന പരീക്ഷയെന്ന് ധവാന്‍ 

ദുബായ്: ബയോ ബബിളില്‍ കഴിയുന്നത് ബിഗ് ബോസില്‍ കഴിയുന്നത് പോലെയാണെന്ന് ഇന്ത്യയുടെ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ശിഖര്‍ ധവാന്‍. നമ്മുടെ മാനസിക നില അളക്കുന്നതിനുള്ള പരീക്ഷണമാണെന്നും ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ധവാന്‍ പറഞ്ഞു. 

ബയോ ബബിള്‍ എന്നത് എല്ലാവരെ സംബന്ധിച്ചും പുതിയ കാര്യമാണ്. വെല്ലുവിളി എന്നതിനെക്കാള്‍ ഉപരിയായി, എല്ലാ മേഖലകളിലും മെച്ചപ്പെടാന്‍ ലഭിക്കുന്ന അവസരമാണ് ഇത്. ഞാന്‍ എന്നെ എന്റര്‍ടെയ്ന്‍ഡ് ആയി നിര്‍ത്തുന്നു. പോസിറ്റീവായാണ് ബയോ ബബിളിലെ ജീവിതത്തെ കാണുന്നത് എന്നും ധവാന്‍ പറഞ്ഞു. 

ഒരു വ്യക്തി തന്നോട് തന്നെ എങ്ങനെയാണ് സംസാരിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും..നിങ്ങള്‍ക്ക് നിങ്ങളുടെ അടുത്ത സുഹൃത്താവാനും, ഇരയാവാനും സാധിക്കും. പോസിറ്റീവായ 10 സുഹൃത്തുക്കള്‍ ഒപ്പം ഉണ്ടായിട്ടും കാര്യമില്ല. നിങ്ങള്‍ നിങ്ങളുടെ സുഹൃത്തല്ലെങ്കില്‍ മറ്റാര്‍ക്കും സഹായിക്കാനാവില്ല...

പുറത്ത് കറങ്ങാനായി പോവാനാവുന്നില്ല. റെസ്‌റ്റോറന്റുകളില്‍ പോവുന്നതും ആളുകളെ കാണുന്നതും ഞാന്‍ ആശ്രയിച്ചിരുന്നു. ഈ മാറ്റം കളിക്കാര്‍ എങ്ങനെയാവും സ്വീകരിക്കുക? ഈ ഐപിഎല്‍ ഒരുപാട് പ്രാധാന്യം അര്‍ഹിക്കുന്നതാണ്. മികച്ച പ്രകടനം നടത്താനായില്ലെങ്കില്‍ കളിക്കാര്‍ അത് എങ്ങനെയാവും എടുക്കുക? ഒരേ ഹോട്ടലില്‍ ഒരേ ആളുകള്‍ക്കൊപ്പമാണ് കഴിയേണ്ടത്. എല്ലാവരിലും വലിയ സമ്മര്‍ദമായിരിക്കും സൃഷ്ടിക്കുക എന്നും ധവാന്‍ പറഞ്ഞു. 

അഞ്ച് മാസത്തിന് ശേഷം കളിക്കളത്തിലേക്ക് വരുന്നത് സാങ്കേതികത്വത്തെ ബാധിക്കുന്നതിനേക്കാള്‍ മാനസികമായി വെല്ലുവിളിയാണ് തരുന്നത്. ഐപിഎല്‍ പോലെ വലിയ ടൂര്‍ണമെന്റ് ഇത്രയും ഇടവേളക്ക് ശേഷം കളിക്കുമ്പോള്‍ ടീമുകള്‍ എല്ലാ ധൈര്യവും കഴിവും പുറത്തെടുക്കേണ്ടതുണ്ടെന്നും ധവാന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com