അയോഗ്യനാക്കിയാല്‍ കൊല്‍ക്കത്തയിലെ ഏതെങ്കിലും ഗ്രൗണ്ടില്‍ ഞാന്‍ മരിച്ച് വീഴും; എഐഎഫ്എഫിനോട് അന്‍വര്‍ അലി

എന്തുകൊണ്ട് തന്നെ ഫുട്‌ബോള്‍ കളിക്കാന്‍ അനുവദിക്കണം എന്ന് കാണിച്ച് എഐഎഫ്എഫിന് 57 പേജ് നീണ്ട കത്ത് നല്‍കിയിരിക്കുകയാണ് അന്‍വര്‍ ഇപ്പോള്‍
അയോഗ്യനാക്കിയാല്‍ കൊല്‍ക്കത്തയിലെ ഏതെങ്കിലും ഗ്രൗണ്ടില്‍ ഞാന്‍ മരിച്ച് വീഴും; എഐഎഫ്എഫിനോട് അന്‍വര്‍ അലി

ന്യൂഡല്‍ഹി: ഫുട്‌ബോള്‍ ഉപേക്ഷിക്കാനുള്ള ഡോക്ടര്‍മാരുടേയും ഫുട്‌ബോള്‍ ഫെഡറേഷന്റേയും നിര്‍ദേശങ്ങള്‍ തള്ളി മുംബൈ സിറ്റി എഫ്‌സിയുടെ മുന്‍ ഡിഫന്റര്‍ അന്‍വര്‍ അലി. എന്തുകൊണ്ട് തന്നെ ഫുട്‌ബോള്‍ കളിക്കാന്‍ അനുവദിക്കണം എന്ന് കാണിച്ച് എഐഎഫ്എഫിന് 57 പേജ് നീണ്ട കത്ത് നല്‍കിയിരിക്കുകയാണ് അന്‍വര്‍ ഇപ്പോള്‍. 

ഹൃദയസംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് അന്‍വര്‍ അലിയെ കളിക്കുന്നത് വിലക്കാന്‍ എഐഎഫ്എഫ് തീരുമാനിച്ചത്. ഉപജീവന മാര്‍ഗം കണ്ടെത്തുന്നത് അവകാശം ആര്‍ട്ടിക്കിള്‍ 21 എനിക്ക് നല്‍കുന്നു. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കളിക്കുന്നത് കൊണ്ടുള്ള അപകടം മനസിലാക്കി, മെഡിക്കല്‍ വിദഗ്ധരുടെ സഹായത്തോടെ ആരോഗ്യം നോക്കി കളിക്കാന്‍ തയ്യാറായാല്‍, കളിക്കണമോ വേണ്ടയോ എന്നതില്‍ തീരുമാനമെടുക്കേണ്ടത് ഞാനാണ്...എഐഎഫ്എഫിന് അയച്ച കത്തില്‍ അന്‍വര്‍ അലി പറയുന്നു. 

ഫുട്‌ബോള്‍ മാത്രമാണ് എനിക്കറിയാവുന്ന ഒന്ന്. എഐഎഫ്എഫ് എന്നെ വിലക്കിയാല്‍ ഞാന്‍ കൊല്‍ക്കത്തയിലെ കെപ് പോലുള്ള ടൂര്‍ണമെന്റുകള്‍ കളിക്കാന്‍ പോയി ജീവിതം മുന്‍പോട്ട് കൊണ്ടുപോകും. ഈ ടൂര്‍ണമെന്റുകളില്‍ നിന്ന് ഒരുവിധ മെഡിക്കല്‍ സഹായവും ലഭിക്കില്ല. അതോടെ ഗ്രൗണ്ടില്‍ ഞാന്‍ മരിച്ച് വീഴാനുള്ള സാധ്യത ഏറെയാണ്...

എന്നെ നിങ്ങള്‍ അയോഗ്യനാക്കുന്ന തീരുമാനം എനിക്കും എന്റെ കുടുംബത്തിനുമുള്ള മരണ ശിക്ഷയാണ്. കളിക്കാന്‍ അനുവദിക്കണം എന്ന് നിങ്ങളോട് ഞാന്‍ യാചിക്കുകയാണ്, അന്‍വര്‍ അലി പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com