നെയ്മര്‍ക്ക് രണ്ട് കളികളില്‍ വിലക്ക്, വംശീയ അധിക്ഷേപ ആരോപണത്തില്‍ അല്‍വാരോക്കെതിരെ അന്വേഷണം

അല്‍വാരോ വംശീയ അധിക്ഷേപം നടത്തിയെന്ന പിഎസ്ജി മുന്നേറ്റ നിര താരത്തിന്റെ പരാതിയില്‍ അന്വേഷണം നടത്തി വരികയാണെന്നും ലീഗ് വണ്‍ അധികൃതര്‍
നെയ്മര്‍ക്ക് രണ്ട് കളികളില്‍ വിലക്ക്, വംശീയ അധിക്ഷേപ ആരോപണത്തില്‍ അല്‍വാരോക്കെതിരെ അന്വേഷണം

പാരീസ്: പിഎസ്ജി താരം നെയ്മര്‍ക്ക് രണ്ട് മത്സരങ്ങളില്‍ വിലക്ക്. മാഴ്‌സയുടെ അല്‍വാരോ ഗോണ്‍സാലെസുമായുണ്ടായ കയ്യാങ്കളിയുടെ പേരിലാണ് വിലക്ക്. നെയ്മര്‍ക്കെതിരെ അല്‍വാരോ വംശീയ അധിക്ഷേപം നടത്തിയെന്ന പിഎസ്ജി മുന്നേറ്റ നിര താരത്തിന്റെ പരാതിയില്‍ അന്വേഷണം നടത്തി വരികയാണെന്നും ലീഗ് വണ്‍ അധികൃതര്‍ പറഞ്ഞു. 

പിഎസ്ജി 1-0ന് തോറ്റ കളിയില്‍ ഇരു ടീമിലേയുമായി അഞ്ച് കളിക്കാരാണ് ചുവപ്പു കാര്‍ഡ് വാങ്ങി പുറത്തേക്ക് പോയത്. പിഎസ്ജി പ്രതിരോധ നിര താരം ലെയ്വിന്‍ കുര്‍സാവക്ക് ആറ് മത്സരങ്ങളിലാണ് വിലക്കേര്‍പ്പെടുത്തിയത്. മാഴ്‌സെ ഡിഫന്റര്‍ ജോര്‍ദാന്‍ അമാവിക്ക് മൂന്ന് മത്സരങ്ങളില്‍ നിന്നും വിലക്ക് വന്നു. 

ചുവപ്പുകാര്‍ഡ് കണ്ടതിനെ തുടര്‍ന്ന് പിഎസ്ജിയുടെ മെറ്റ്‌സിനെതിരായ മത്സരം നെയ്മര്‍ക്ക് നഷ്ടമായിരുന്നു. സെപ്തംബര്‍ 27ന് നടക്കുന്ന പിഎസ്ജിയുടെ സ്റ്റെഡ് ഡെ റെയിംസിന് എതിരായ മത്സരത്തോടെയാവും നെയ്മര്‍ ടീമിലേക്ക് തിരികെ എത്തുക. പിഎസ്ജി താരം പരദെസും നെയ്മര്‍ക്ക് ഒപ്പമാവും ടീമിലേക്ക് മടങ്ങുക. 

മാഴ്‌സെയുടെ സ്‌ട്രൈക്കര്‍ ബെനെഡെറ്റോയ്ക്ക് ഒരു കളിയില്‍ വിലക്കേര്‍പ്പെടുത്തി. മഞ്ഞക്കാര്‍ഡ് കണ്ട പിഎസ്ജിയുടെ എയ്ഞ്ചല്‍ ഡി മരിയയോട് ലീഗിന്റെ ഡിസിപ്ലിനറി കമ്മിറ്റിക്ക് മുന്‍പില്‍ ഹാജരാവാനും നിര്‍ദേശമുണ്ട്. അല്‍വാരോ തന്നെ വംശീയമായി അധിക്ഷേപിച്ചതായാണ് നെയ്മറുടെ ആരോപണം. അല്‍വാരോയുടെ കരണത്തടിക്കാത്തതിലാണ് തനിക്ക് കുറ്റബോധമെന്നും നെയ്മര്‍ പറഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com