പാഡിന്റെ അടുത്ത് പോലും പന്തില്ല; പിന്നെങ്ങനെ എല്‍ബി? ഓസീസ് ക്യാപ്റ്റന്റെ റിവ്യു തീരുമാനത്തെ ട്രോളിക്കൊന്ന് ആരാധകര്‍

പാഡിന്റെ അടുത്ത് പോലും പന്തില്ല; പിന്നെങ്ങനെ എല്‍ബി? ഓസീസ് ക്യാപ്റ്റന്റെ റിവ്യു തീരുമാനത്തെ ട്രോളിക്കൊന്ന് ആരാധകര്‍
പാഡിന്റെ അടുത്ത് പോലും പന്തില്ല; പിന്നെങ്ങനെ എല്‍ബി? ഓസീസ് ക്യാപ്റ്റന്റെ റിവ്യു തീരുമാനത്തെ ട്രോളിക്കൊന്ന് ആരാധകര്‍

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ഓസ്‌ട്രേലിയ നേടിയത് അവസാന മത്സരത്തിലെ ത്രില്ലര്‍ വിജയിച്ചാണ്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 302 റണ്‍സെടുത്തപ്പോള്‍ ഓസ്‌ട്രേലിയ രണ്ട് പന്ത് ബാക്കി നില്‍ക്കെ 303 റണ്‍സെടുത്ത് വിജയം സ്വന്തമാക്കുകയായിരുന്നു. പരമ്പര 2-1നാണ് ഓസ്‌ട്രേലിയ വിജയിച്ചത്. 

മത്സരത്തില്‍ ഇംഗ്ലണ്ടിനായി ജോണി ബെയര്‍സ്‌റ്റേയും ഓസീസിനായി അലക്‌സ് കാരി, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവര്‍ സെഞ്ച്വറിനേടി. അതിനിടെ മത്സരത്തില്‍ ഓസ്‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച് നല്‍കിയ ഒരു ഡിആര്‍എസ് തീരുമാനം ഇപ്പോള്‍ ആരാധകര്‍ക്ക് ഇടയില്‍ ചര്‍ച്ചയായി മാറി. ഫിഞ്ചിനെതിരെ വലിയ തോതിലുള്ള ട്രോളുകളാണ് ഇറങ്ങുന്നത്. 

ഇംഗ്ലണ്ട് ബാറ്റ് ചെയ്യുമ്പോഴാണ് സംഭവം. 19ാം ഓവറില്‍ ആദം സാംപ ബെയര്‍‌സ്റ്റോയ്‌ക്കെതിര എറിഞ്ഞ ഒരു പന്താണ് ഡിആര്‍എസ് തീരുമാനത്തിലേക്കെത്തിച്ചത്. ഈ പന്ത് ബെയര്‍‌സ്റ്റോ പ്രതിരോധിക്കുന്നുണ്ട്. എന്നാല്‍ എല്‍ബിഡബ്ല്യു ആണെന്ന ധാരണയില്‍ സാംപയടക്കമുള്ളവര്‍ അപ്പീല്‍ ചെയ്തു. അമ്പയര്‍ വിരലുയര്‍ത്തിയില്ല. ഇതോടെയാണ് ഫിഞ്ച് റിവ്യൂവിന് വിട്ടത്. 

ആ പന്ത് പാഡിന് സമീപത്ത് പോലും എത്തിയിട്ടില്ല. പിന്നെ എന്തിനാണ് ഫിഞ്ച് ഡിആര്‍എസ് ആവശ്യപ്പെട്ടത് എന്ന മനസിലായില്ല എന്നാണ് ആരാധകര്‍ ഒന്നടങ്കം പറയുന്നത്. ഫിഞ്ച്, സാംപ എന്നിവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന ആവശ്യവും ചിലര്‍ മുന്നോട്ട് വയ്ക്കുന്നു. ഇത്രയും പരാജയപ്പെട്ടുപോയ ഒരു റിവ്യൂ ജിവിതത്തില്‍ കണ്ടിട്ടില്ലെന്നും ചിലര്‍ കുറിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com