ഫിഫ റാങ്കിങ്; ഇന്ത്യക്ക് നിരാശ; നേട്ടമുണ്ടാക്കി പോര്‍ച്ചുഗല്‍

ഫിഫ റാങ്കിങ്; ഇന്ത്യക്ക് നിരാശ; നേട്ടമുണ്ടാക്കി പോര്‍ച്ചുഗല്‍
ഫിഫ റാങ്കിങ്; ഇന്ത്യക്ക് നിരാശ; നേട്ടമുണ്ടാക്കി പോര്‍ച്ചുഗല്‍

സൂറിച്ച്: കോവിഡ് മഹാമാരിയെ തുടര്‍ന്ന് ആറ് മാസത്തിന് ശേഷമാണ് അന്താരാഷ്ട്ര ഫുട്‌ബോള്‍ പോരാട്ടങ്ങള്‍ വീണ്ടുമാരംഭിച്ചത്. ഇപ്പോഴിതാ ഏറ്റവും പുതിയ ഫിഫ റാങ്കിങും പുറത്തിറങ്ങി. ബെല്‍ജിയം ഒന്നാം സ്ഥാനം നിലനിര്‍ത്തി. 

ബെല്‍ജിയം ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ പിന്നെയുള്ള മൂന്ന് സ്ഥാനങ്ങളിലും മാറ്റമില്ല. ഫ്രാന്‍സ്, ബ്രസീല്‍, ഇംഗ്ലണ്ട് ടീമുകളാണ് രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളില്‍. അവരും സ്ഥാനം നിര്‍ത്തി. യൂറോ കപ്പ് ചാമ്പ്യന്‍മാരായ പോര്‍ച്ചുഗല്‍ ഇത്തവണ നേട്ടമുണ്ടാക്കി. രണ്ട് സ്ഥാനങ്ങള്‍ നീട്ടിയെടുത്ത് അവര്‍ അഞ്ചാം സ്ഥാനത്തേക്ക് കയറി. നാഷണ്‍സ് ലീഗിലെ പ്രകടനമാണ് പോര്‍ച്ചുഗലിനെ രണ്ട് സ്ഥാനം മുന്നോട്ടെത്തിച്ചത്. നാഷണ്‍സ് ലീഗിലെ പ്രകടനമാണ് പോര്‍ച്ചുഗലിനെ മുന്നോട്ട് എത്തിച്ചത്. 

അതേസമയം പുതിയ റാങ്കിങില്‍ ഇന്ത്യക്ക് നിരാശയാണ് ഫലം. ഇന്ത്യക്ക് ഒരു സ്ഥാനം നഷ്ടമായി. പുതിയ റാങ്കിങില്‍ ഇന്ത്യ 109ാം സ്ഥാനത്താണ് ഉള്ളത്. കാലങ്ങളായി മത്സരങ്ങള്‍ ഒന്നും കളിക്കാത്തത് ടീമിന്റെ റാങ്കിങിനെ ബാധിച്ചു. 1187 പോയിന്റാണ് ഇന്ത്യക്കുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com