പരിക്ക് കവര്‍ന്ന 2 വര്‍ഷത്തിന് ശേഷം നാഗര്‍കോട്ടി വരുന്നു, തുടരെ 140ന് മുകളില്‍ വേഗത കണ്ടെത്തുന്നതായി നിതീഷ് റാണ 

ഐപിഎല്‍ പതിമൂന്നാം സീസണ്‍ ഇവരുടെ തിരിച്ചു വരവിന് കളമൊരുക്കിയേക്കും...
പരിക്ക് കവര്‍ന്ന 2 വര്‍ഷത്തിന് ശേഷം നാഗര്‍കോട്ടി വരുന്നു, തുടരെ 140ന് മുകളില്‍ വേഗത കണ്ടെത്തുന്നതായി നിതീഷ് റാണ 

ദുബായ്:‌ 2018ലെ അണ്ടര്‍ 19 ലോക കിരീടം ഇന്ത്യയിലേക്ക് എത്തിച്ചതിന് പിന്നാലെ രാജ്യത്തിന്റെ ഭാവി താരങ്ങളായി വിലയിരുത്തപ്പെട്ടവരായിരുന്നു കമലേഷ് നാഗര്‍കോട്ടിയും ശിവം മവിയും. എന്നാല്‍ പരിക്ക് ഇരുവരേയും പിന്നോട്ടടിച്ചു. ഐപിഎല്‍ പതിമൂന്നാം സീസണ്‍ ഇവരുടെ തിരിച്ചു വരവിന് കളമൊരുക്കിയേക്കും...

രണ്ട് വര്‍ഷത്തോളമാണ് നാഗര്‍കോട്ടിക്ക് പരിക്കിനെ തുടര്‍ന്ന് നഷ്ടമായത്. ഇപ്പോള്‍ രണ്ട് പേരും തിരിച്ചെത്തിയതായും, മണിക്കൂറില്‍ 140 കിമീ എന്ന വേഗതയില്‍ തുടരെ പന്തെറിയാനാവുന്നുണ്ടെന്നും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് താരം നിതീഷ് റാണ പറഞ്ഞു. ഇവരെ നേരിടുക ഏത് ബാറ്റ്‌സ്മാനും വെല്ലുവിളിയാവും. അവര്‍ നന്നായി കളിക്കുമെന്നാണ് പ്രതീക്ഷയെന്നും നിതീഷ് റാണ പറഞ്ഞു. 

ഇംഗ്ലണ്ട് നായകന്‍ മോര്‍ഗനൊപ്പം കളിക്കാനാവുന്നതിന്റെ ആകാംക്ഷയിലാണ് താനെന്നും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് താരം പറഞ്ഞു. മോര്‍ഗന്റേത് പോലെ ക്യാപ്റ്റന്‍സിയിലെ കഴിവുകള്‍ നേടുകയാണ് എന്റെ ലക്ഷ്യം. ഡൊമസ്റ്റിക് ക്രിക്കറ്റില്‍ അത് എന്നെ സഹായിക്കും. വൈറ്റ്‌ബോള്‍ ക്രിക്കറ്റില്‍ ആധിപത്യം പുലര്‍ത്തുന്ന ചുരുക്കം ഇടംകയ്യന്‍ ബാറ്റ്‌സ്മാന്മാരില്‍ ഒരാളാണ് മോര്‍ഗന്‍...

ഐപിഎല്ലില്‍ തന്റെ ബാറ്റിങ് പൊസിഷന്‍ നിശ്ചയിച്ചിട്ടില്ലെന്നും മോര്‍ഗന്‍ പറഞ്ഞു. ടീം ആവശ്യപ്പെടുന്നത് പോലെ ഞാന്‍ കളിക്കും. ഏത് പൊസിഷനില്‍ ബാറ്റ് ചെയ്യാനും തയ്യാറാണ്. ബൗളര്‍ എന്ന നിലയില്‍ കൂടുതല്‍ മികവ് കാണിക്കാനും ശ്രമിക്കും. യുഎഇയിലെ സ്പിന്നിനെ തുണക്കുന്ന സാഹചര്യങ്ങളില്‍ നേട്ടമുണ്ടാക്കാന്‍ തനിക്കാവുമെന്നും നിതീഷ് റാണ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com