മെസിയും ക്രിസ്റ്റ്യാനോയും ഇല്ല; ചമ്പ്യന്‍സ് ലീഗ് പുരസ്‌കാര പട്ടികയില്‍ ബയേണിന്റെ ആധിപത്യം

മെസിയും ക്രിസ്റ്റ്യാനോയും ഇല്ല; ചമ്പ്യന്‍സ് ലീഗ് പുരസ്‌കാര പട്ടികയില്‍ ബയേണിന്റെ ആധിപത്യം
മെസിയും ക്രിസ്റ്റ്യാനോയും ഇല്ല; ചമ്പ്യന്‍സ് ലീഗ് പുരസ്‌കാര പട്ടികയില്‍ ബയേണിന്റെ ആധിപത്യം

ന്യോണ്‍: 2019-20 സീസണിലെ ചാമ്പ്യന്‍സ് ലീഗിലെ വ്യക്തിഗത പ്രകടനത്തിനുള്ള പുരസ്‌കാര പട്ടികയില്‍ സൂപ്പര്‍ താരങ്ങള്‍ക്ക് ഇടമില്ല. ബാഴ്‌സലോണയുടെ ലണല്‍ മെസി, യുവന്റസിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്നിവരാണ് പട്ടികയില്‍ ഇല്ലാതെ പോയത്. 

ക്വാര്‍ട്ടറില്‍ ചാമ്പ്യന്‍ ടീം ബയേണ്‍ മ്യൂണിക്കിനോട് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങി ബാഴ്‌സലോണ പുറത്തായതാണ് മെസിക്ക് തിരിച്ചടിയായത്. സമാനമാണ് യുവന്റസിന്റേയും അവസ്ഥ. അവര്‍ പ്രീ ക്വാര്‍ട്ടറില്‍ തന്നെ പുറത്തേക്കുള്ള വഴി കണ്ടു.  

മികച്ച ഗോള്‍ കീപ്പര്‍, മികച്ച മധ്യനിര താരം, മികച്ച പ്രതിരോധ താരം, മികച്ച സ്‌ട്രൈക്കര്‍ എന്നിവയിലാണ് അവാര്‍ഡ്. കിരീടം നേടിയ ബയേണ്‍ മ്യൂണിക്കിന്റെ ഏഴ് താരങ്ങളാണ് പട്ടികയില്‍ ഇടം കണ്ടത്. രണ്ടാം സ്ഥാനക്കാരായ പാരിസ് സെന്റ് ജെര്‍മെയ്‌ന്റെ മൂന്ന് താരങ്ങളും മാഞ്ചസ്റ്റര്‍ സിറ്റി, അത്‌ലറ്റിക്കോ മാഡ്രിഡ് ടീമുകളില്‍ നിന്ന് ഓരോ താരങ്ങളുമാണ് പട്ടികയിലുള്ളത്. 

മികച്ച ഗോള്‍ കീപ്പര്‍

മാനുവല്‍ നൂയര്‍ (ബയേണ്‍ മ്യൂണിക്ക്)
യാന്‍ ഒബ്ലാക്ക് (അത്‌ലറ്റിക്കോ മാഡ്രിഡ്)
കെയ്‌ലര്‍ നവാസ് (പിഎസ്ജി)

മികച്ച പ്രതിരോധം

ജോഷ്വ കിമ്മിച് (ബയേണ്‍ മ്യൂണിക്ക്)
ഡേവിഡ് അലാബ (ബയേണ്‍ മ്യൂണിക്ക്)
അല്‍ഫോണ്‍സോ ഡേവിസ് (ബയേണ്‍ മ്യൂണിക്ക്)

മികച്ച മധ്യനിര

തിയാഗോ അല്‍ക്കന്താര (ബയേണ്‍ മ്യൂണിക്ക്)
തോമസ് മുള്ളര്‍ (ബയേണ്‍ മ്യൂണിക്ക്)
കെവിന്‍ ഡിബ്രുയ്‌നെ (മാഞ്ചസ്റ്റര്‍ സിറ്റി)

മികച്ച സ്‌ട്രൈക്കര്‍

നെയ്മര്‍ (പിഎസ്ജി)
കെയ്‌ലിയന്‍ എംബാപ്പെ (പിഎസ്ജി)
റോബര്‍ട്ട് ലെവന്‍ഡോസ്‌കി (ബയേണ്‍ മ്യൂണിക്ക്).

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com