മികച്ച ബൗളർ, നല്ല ബാറ്റ്‌സ്മാൻ, പക്ഷെ ധോണിക്കിഷ്ടം ഇത്തരം താരങ്ങളെ; ചഹർ പറയുന്നു 

ബാറ്റങ്ങിലു ബൗളിങ്ങിലും ഫീൽഡിങ്ങിലും ഒരുപോലെ തിളങ്ങുന്നവരെയാണ് ധോണി പിന്തുണയ്ക്കുന്നതെന്നാണ് ചഹറിന്റെ വാക്കുകൾ
മികച്ച ബൗളർ, നല്ല ബാറ്റ്‌സ്മാൻ, പക്ഷെ ധോണിക്കിഷ്ടം ഇത്തരം താരങ്ങളെ; ചഹർ പറയുന്നു 

ളിയുടെ എല്ലാ മേഖലയിലും സംഭാവന നൽകാൻ പ്രാപ്തരായ താരങ്ങളെയാണ് ധോണിക്ക് പ്രിയമെന്ന് ചെന്നൈ സൂപ്പർ കിങ്‌സ് താരം ദീപക് ചഹർ. ബാറ്റങ്ങിലു ബൗളിങ്ങിലും ഫീൽഡിങ്ങിലും ഒരുപോലെ തിളങ്ങുന്നവരെയാണ് ധോണി പിന്തുണയ്ക്കുന്നതെന്നാണ് ചഹറിന്റെ വാക്കുകൾ. ഒരു ബൗളർക്കു ചിലപ്പോൾ മോശം ദിവസമുണ്ടായിരിക്കാം പക്ഷെ മികച്ചൊരു ക്യാച്ചിലൂടെയോ ബൗണ്ടറി, സിക്‌സർ എന്നിവയിലൂടെയോ ടീമിനെ ജയിപ്പിക്കാൻ താരത്തിനു കഴിയും, ചഹർ പറഞ്ഞു. 

സിഎസ്‌കെ ടീമിന്റെ കാര്യമെടുത്താൽ ഇതുപോലെ മൂന്നിലും തിളങ്ങാൻ കഴിയുന്ന ഒരുപാട് കളിക്കാർ ഉണ്ടെന്നും ചഹർ അഭിപ്രായപ്പെട്ടു. ഐപിഎല്ലിൽ ശക്തമായ ബാറ്റിങ് നിരയും ബൗളിങ് നിരയുമുള്ള ടീമുകളുണ്ട്. എങ്കിലും കുറച്ചു താരങ്ങളെ അമിതമായി ആശ്രയിച്ചാണ് അവർ കളിക്കുന്നത്. ഇവരിലൊരാൾ മികച്ച പ്രകടനം നടത്തിയാൽ ഒറ്റയ്ക്കു തന്നെ ടീമിനെ ജയിപ്പിക്കാനാവും. എന്നാൽ ഇവർ തിളങ്ങിയില്ലെങ്കിൽ ടീമും പതറുമെന്ന് ചഹർ അഭിപ്രായപ്പെട്ടു.

ഡെത്ത് ഓവറുകളിൽ തനിക്ക് അവസരം ലഭിക്കാത്തതിന്റെ കാരണം തിരക്കി ധോണിയുടെ അടുത്തെത്തിയപ്പോൾ കിട്ടിയ മറുപടിയും ചഹർ പങ്കുവച്ചു. ബൗളിങ് കോച്ചിനോടായിരുന്നു ആദ്യം ഇതേക്കുറിച്ച് ചോദിച്ചത്. നിങ്ങൾക്കു ഡെത്ത് ഓവറിൽ അവസരം ലഭിക്കേണ്ടത് തന്നെയാണെന്നായിരുന്നു കോച്ചിന്റെ മറുപടി. ഇതോടെ ഒരുവിധത്തിൽ ധൈര്യം സംഭരിച്ച് മഹി ഭായിയോടു ചോദിച്ചു. ഞാൻ കളിക്കാരെ വളർത്തുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് ഇതെന്നായിരുന്നു ധോണിയുടെ മറുപടി. മറ്റൊന്നും അദ്ദേഹം പറഞ്ഞില്ലെന്നും ചഹർ വെളിപ്പെടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com