80 മിനിറ്റ് വരെ വെറുതെ നിന്നു, 81ാം മിനിറ്റില്‍ അമ്പരപ്പിക്കുന്ന സേവ്; അരങ്ങേറ്റത്തില്‍ ഹെന്‍ഡേഴ്‌സന് കയ്യടി 

ഹെന്‍ഡേഴ്‌സന്‍ മടങ്ങിയതാവട്ടെ ആരാധകരുടേയും ഫുട്‌ബോള്‍ വിദഗ്ധരുടേയും കയ്യടി മുഴുവന്‍ നേടിയും
80 മിനിറ്റ് വരെ വെറുതെ നിന്നു, 81ാം മിനിറ്റില്‍ അമ്പരപ്പിക്കുന്ന സേവ്; അരങ്ങേറ്റത്തില്‍ ഹെന്‍ഡേഴ്‌സന് കയ്യടി 

ലുടണ്‍: പ്രീമിയര്‍ ലീഗിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍  ക്രിസ്റ്റല്‍ പാലസിനെതിരായ കളിയില്‍ ഡേവിഡ് ഡി ഗിയ വിയര്‍ത്തിരുന്നു. പിന്നാലെ ഇഎഫ്എല്‍ കപ്പില്‍ ഹെന്‍ഡേഴ്‌സനാണ് റെഡ്‌സിനായി വല കാക്കാന്‍ എത്തിയത്. ഹെന്‍ഡേഴ്‌സന്‍ മടങ്ങിയതാവട്ടെ ആരാധകരുടേയും ഫുട്‌ബോള്‍ വിദഗ്ധരുടേയും കയ്യടി മുഴുവന്‍ നേടിയും. 

ഭാവി സുരക്ഷിതമായ കൈകളിലാണെന്നാണ് ലുടണിനെതിരായ മത്സരത്തിന് പിന്നാലെ ആരാധകര്‍ പറയുന്നത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മുന്‍തൂക്കം പിടിച്ച കളിയില്‍ 81 മിനിറ്റ് വരെ ഹെന്‍ഡേഴ്‌സന് മികവ് പുറത്തെടുക്കാന്‍ പാകത്തില്‍ അവസരങ്ങള്‍ ലഭിച്ചില്ല. 

എന്നാല്‍ സമനില ഗോള്‍ തേടിയുള്ള ലൂടണ്‍ താരം ടോം ലോകിയേഴ്‌സിന്റെ ഹെഡര്‍ അതിശയിപ്പിക്കും വിധം ഹെന്‍ഡേഴ്‌സന്‍ തടഞ്ഞിട്ടു. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഫസ്റ്റ് ടീമിന് വേണ്ടിയുള്ള ഹെന്‍ഡേഴ്‌സന്റെ ആദ്യത്തെ സേവാണ് അത്. ഹെന്‍ഡേഴ്‌സന്റെ സേവ് വന്ന് രണ്ട് മിനിറ്റ് പിന്നിട്ടതിന് പിന്നാലെ ലീഡ് ഉയര്‍ത്തി റഷ്‌ഫോര്‍ഡിന്റെ ഗോളുമെത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com