കളിയിലെ കേമന്‍ ഞാന്‍ അല്ല, മാന്‍ ഓഫ് ദി മാച്ചിന് അര്‍ഹന്‍ രാഹുല്‍ തെവാതിയ: സഞ്ജു 

32 പന്തില്‍ നിന്ന് 74 റണ്‍സ് അടിച്ചെടുത്ത സഞ്ജുവിനെയാണ് കളിയിലെ കേമനായി തെരഞ്ഞെടുത്തത്
കളിയിലെ കേമന്‍ ഞാന്‍ അല്ല, മാന്‍ ഓഫ് ദി മാച്ചിന് അര്‍ഹന്‍ രാഹുല്‍ തെവാതിയ: സഞ്ജു 

ഷാര്‍ജ: രാജസ്ഥാന്‍ റോയല്‍സ് സ്പിന്നര്‍ രാഹുല്‍ തെവാതിയയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന് എതിരായ കളിയില്‍ മാന്‍ ഓഫ് ദി മാച്ചിന് അര്‍ഹനെന്ന് സഞ്ജു സാംസണ്‍. 32 പന്തില്‍ നിന്ന് 74 റണ്‍സ് അടിച്ചെടുത്ത സഞ്ജുവിനെയാണ് കളിയിലെ കേമനായി തെരഞ്ഞെടുത്തത്. 

മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് വാങ്ങി സംസാരിക്കുമ്പോഴാണ് സഞ്ജുവിന്റെ പ്രതികരണം. മൂന്ന് നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തിയ രാഹുല്‍ ആണ് കളിയിലെ കേമന്‍ എന്നാണ് എനിക്ക് തോന്നുന്നത്. കളിയുടെ ഗതി തിരിച്ചത് രാഹുലാണ്. ബൗളര്‍മാര്‍ക്ക് പ്രയാസമേറിയ ഗ്രൗണ്ടാണ് ഇത്. അവിടെ മഞ്ഞുവീഴ്ച കൂടിയായപ്പോള്‍ കൂടുതല്‍ ദുഷ്‌കരമായതായി സഞ്ജു ചൂണ്ടിക്കാണിച്ചു. 

ഷാര്‍ജയില്‍ എത്ര റണ്‍സ് സ്‌കോര്‍ ചെയ്താലും, മഞ്ഞ് വീഴ്ച വരുന്നതോടെ ചെയ്‌സ് ചെയ്യുക എളുപ്പമാവും. എല്ലാ പന്തും അടിച്ച് പറത്തുക ലക്ഷ്യമിട്ടാണ് ഞാന്‍ കളിച്ചത്. എന്റെ വലയത്തിലേക്ക് പന്ത് എത്തുകയാണെങ്കില്‍ മുന്‍പോട്ട് പോവണം എന്ന് തീരുമാനിച്ചു. മറുവശത്ത് സ്മിത്ത് ആയതിനാല്‍ മുന്‍പോട്ട് പോവാനുള്ള ലൈസന്‍സ് എനിക്ക് ലഭിക്കുകയും ചെയ്തു, സഞ്ജു പറയുന്നു. 

സ്മിത്തുമായി ചേര്‍ന്ന് നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്താന്‍ തന്ത്രം മെനഞ്ഞതായി രാഹുല്‍ പറഞ്ഞു. പവര്‍പ്ലേക്ക് ശേഷം വാട്‌സന്‍ കൂറ്റന്‍ സിക്‌സുകള്‍ പറത്തിയിരുന്നു. വിക്കറ്റുകള്‍ വീഴ്ത്താനായത് സന്തോഷം നല്‍കുന്നു. ആദ്യ മത്സരം തന്നെ ജയിച്ച് തുടങ്ങാനായത് സന്തോഷമെന്നും രാജസ്ഥാന്‍ റോയല്‍സ് സ്പിന്നര്‍ പറഞ്ഞു. 

21 പന്തില്‍ നിന്ന് 33 റണ്‍സ് നേടി നില്‍ക്കെയാണ് വാട്‌സനെ രാഹുല്‍ ബൗള്‍ഡ് ആക്കിയത്. പിന്നാലെ സാം കറാന്റേയും രുതുരാജ് ഗയ്കവാദിന്റെ വിക്കറ്റും രാഹുല്‍ വീഴ്ത്തി. നാല് ഓവറില്‍ 37 റണ്‍സ് വഴങ്ങിയായിരുന്നു രാഹുലിന്റെ ബൗളിങ്. രാജസ്ഥാന് വേണ്ടി ശ്രേയസ് ഗോപാല്‍, ടോം കറാന്‍, ശ്രേയസ് ഗോപാല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com