പരിക്കേറ്റ മിച്ചല്‍ മാര്‍ഷിന് ഐപിഎല്‍ നഷ്ടം; പകരക്കാരനായി ജാസന്‍ ഹോള്‍ഡര്‍ സണ്‍റൈസേഴ്‌സില്‍

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് എതിരായ മത്സരത്തിന് ഇടയിലാണ് മാര്‍ഷിന് പരിക്കേറ്റത്
പരിക്കേറ്റ മിച്ചല്‍ മാര്‍ഷിന് ഐപിഎല്‍ നഷ്ടം; പകരക്കാരനായി ജാസന്‍ ഹോള്‍ഡര്‍ സണ്‍റൈസേഴ്‌സില്‍

ദുബായ്: സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് കനത്ത തിരിച്ചടി. പരിക്കേറ്റ ഓള്‍ റൗണ്ടര്‍ മിച്ചല്‍ മാര്‍ഷിന് ടൂര്‍ണമെന്റ് നഷ്ടമാവും. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് എതിരായ മത്സരത്തിന് ഇടയിലാണ് മാര്‍ഷിന് പരിക്കേറ്റത്. 

വിന്‍ഡിസ് ഓള്‍ റൗണ്ടര്‍ ഹോള്‍ഡറാണ് മാര്‍ഷിന്റെ പകരക്കാരന്‍. 2016ലാണ് ഹോള്‍ഡര്‍ അവസാനമായി ട്വന്റി20 കളിച്ചത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് വേണ്ടിയായിരുന്നു അത്. അതിന് മുന്‍പ് ചെന്നൈ സൂപ്പര്‍ കിങ്‌സിലും ഹോള്‍ഡര്‍ ഉള്‍പ്പെട്ടിരുന്നു. ഐപിഎല്ലിലെ 11 കളിയില്‍ നിന്ന് അഞ്ച് വിക്കറ്റാണ് ഹോള്‍ഡര്‍ നേടിയത്. 38 റണ്‍സും. 

ബാംഗ്ലൂരിനെതിരെ ആദ്യ ഓവര്‍ എറിയുന്നതിന് ഇടയില്‍ മാര്‍ഷിന്റെ കണങ്കാലിനാണ് പരിക്കേറ്റത്. നാല് പന്ത് മാത്രം എറിഞ്ഞ് മാര്‍ഷ് ഡ്രസിങ് റൂമിലേക്ക് മടങ്ങി. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ മികവ് കാണിച്ചതിന് പിന്നാലെ ട്വന്റി20യിലും വേരുറപ്പിക്കാമെന്ന മാര്‍ഷിന്റെ കണക്കു കൂട്ടലുകളും ഇവിടെ പിഴച്ചു. 

ബാംഗ്ലൂരിനെതിരെ പത്താമനായി മാര്‍ഷ് ബാറ്റിങ്ങിന് ഇറങ്ങിയിരുന്നു. രണ്ട് ഓവറില്‍ നിന്ന് മാര്‍ഷിന് 21 റണ്‍സ് വേണ്ടപ്പോഴായിരുന്നു അത്. എന്നാല്‍ ഗോള്‍ഡന്‍ ഡക്കായി മാര്‍ഷിന് മടങ്ങേണ്ടി വന്നു. ബാറ്റിങ്ങിന് ഇറങ്ങിയത് മാര്‍ഷിന്റെ പരിക്ക് വഷളാക്കിയെന്നാണ് സൂചന. പുറത്തായ ശേഷം ആര്‍സിബി കളിക്കാര്‍ താങ്ങിയാണ് മാര്‍ഷിന് പവലിയനിലേക്ക് എത്തിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com