ബുര്‍ജ് ഖലീഫയില്‍ മിന്നി തിളങ്ങി, കര്‍ട്ടന്‍ റെയ്‌സറെന്ന് കൊല്‍ക്കത്ത; ഇന്ന് മുംബൈക്കെതിരെ 

ഗ്രൗണ്ടില്‍ മിന്നുന്നതിന്  മുന്‍പ്  ദുബായിലെ ഏറ്റവും ഉയരം കൂടിയ ബുര്‍ജ് ഖലീഫയില്‍ കൊല്‍ത്ത നൈറ്റ്‌റൈഡേഴ്‌സ് മിന്നി തിളങ്ങി...
ബുര്‍ജ് ഖലീഫയില്‍ മിന്നി തിളങ്ങി, കര്‍ട്ടന്‍ റെയ്‌സറെന്ന് കൊല്‍ക്കത്ത; ഇന്ന് മുംബൈക്കെതിരെ 

ദുബായ്: ഐപിഎല്‍ ആരംഭിച്ച് അഞ്ചാം ദിവസമാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ആദ്യ മത്സരം വരുന്നത്. ഗ്രൗണ്ടില്‍ മിന്നുന്നതിന്  മുന്‍പ്  ദുബായിലെ ഏറ്റവും ഉയരം കൂടിയ ബുര്‍ജ് ഖലീഫയില്‍ കൊല്‍ത്ത നൈറ്റ്‌റൈഡേഴ്‌സ് മിന്നി തിളങ്ങി...

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ പര്‍പ്പിള്‍, സ്വര്‍ണ നിറത്തില്‍ തെളിഞ്ഞ ബുര്‍ജ് ഖലീഫയില്‍, ദിനേശ് കാര്‍ത്തിക് ഉള്‍പ്പെടെയുള്ള കളിക്കാരുടെ മുഖവും വ്യക്തമായി. ഗ്രൗണ്ടിലെ ഫയര്‍വര്‍ക്കിന് മുന്‍പായുള്ള കര്‍ട്ടന്‍ റെയ്‌സര്‍ എന്ന് പറഞ്ഞാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് വീഡിയോ പങ്കുവെച്ചത്. 

അബുദാബിയിലെ ഷെയ്ക് സയിദ് സ്റ്റേഡിയത്തിലാണ് കൊല്‍ക്കത്തയുടെ ആദ്യ മത്സരം. മുംബൈ ഇന്ത്യന്‍സ് ആണ് എതിരാളികള്‍. ഐപിഎല്ലിലെ ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് തോറ്റാണ് മുംബൈയുടെ വരവ്. കൊല്‍ക്കത്തക്കെതിരെ ജയം പിടിച്ച് വിജയ വഴിയിലേക്ക് തിരികെ എത്താന്‍ മുംബൈ ശ്രമിക്കുമ്പോള്‍ കളിയില്‍ തീപാറുമെന്ന് വ്യക്തം. 

ശക്തരായ മുംബൈ ഇന്ത്യന്‍സിനെ ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ തന്നെ നേരിടുന്നത് ഗുണം ചെയ്യുമെന്നാണ് കൊല്‍ക്കത്ത നായകന്‍ ദിനേശ് കാര്‍ത്തിക് പറഞ്ഞത്. ലോകോത്തര കളിക്കാരാണ് മുംബൈ നിരയിലുള്ളത്. അവര്‍ നേടിയിട്ടുള്ള കിരീടങ്ങള്‍ അതിന് തെളിവാണെന്നും കാര്‍ത്തിക് ചൂണ്ടിക്കാണിച്ചു. 

മുംബൈക്കെതിരെ മോശം റെക്കോര്‍ഡ് ആണ് ഐപിഎല്ലില്‍ കൊല്‍ക്കത്തക്കുള്‌ലത്. 25 വട്ടം നേര്‍ക്കു നേര്‍ വന്നപ്പോള്‍ 19 തവണയും ജയം പിടിച്ചത് രോഹിത്തിന്റെ ടീം. എന്നാല്‍ ഇത്തവണ മോര്‍ഗനേയും, പേസര്‍ പാറ്റ് കമിന്‍സിനേയും ഒപ്പം ചേര്‍ത്ത് ശക്തി കൂട്ടിയാണ് കൊല്‍ക്കത്തയുടെ വരവ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com