3 ഓവറില്‍ ബൂമ്ര വഴങ്ങിയത് 5 റണ്‍സ്, നാലാമത്തേതില്‍ മാത്രം നാല് സിക്‌സ്; കമിന്‍സ് നേട്ടത്തിലെത്തുന്ന മൂന്നാമത്തെ താരം

ലോകത്തിലെ ഏറ്റവും മികച്ച ഡെത്ത് ഓവര്‍ ബൗളര്‍ക്കെതിരെ ബാറ്റിങ് പൊസിഷനില്‍ താഴെയുള്ള ബാറ്റ്‌സ്മാന്‍ തുടരെ സിക്‌സ് പറത്തുന്നത് പതിവുള്ള കാഴ്ചയല്ല
3 ഓവറില്‍ ബൂമ്ര വഴങ്ങിയത് 5 റണ്‍സ്, നാലാമത്തേതില്‍ മാത്രം നാല് സിക്‌സ്; കമിന്‍സ് നേട്ടത്തിലെത്തുന്ന മൂന്നാമത്തെ താരം

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരമാണ് പാറ്റ് കമിന്‍സ്. 15.5 കോടി രൂപയ്ക്ക് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് സ്വന്തമാക്കിയ താരം പക്ഷേ ആദ്യ പന്തുകൊണ്ട് നിരാശനാക്കി. മൂന്ന് ഓവര്‍ മാത്രം എറിഞ്ഞ കമിന്‍സ് 49 റണ്‍സ് ആണ് വഴങ്ങിയത്. 

എന്നാല്‍ ബാറ്റുകൊണ്ട്  ആരാധകരെ രസിപ്പിച്ച് കമിന്‍സ് ഒരു നേട്ടത്തിലേക്ക് കൂടി എത്തി. കളിയില്‍ 12 പന്തില്‍ നിന്ന് 33 റണ്‍സ് ആണ് കമിന്‍സ് അടിച്ചെടുത്തത്. അതും മുംബൈയുടെ പ്രധാന ബൗളറായ ബൂമ്രക്കെതിരെ ഒരോവറില്‍ കമിന്‍സ് പറത്തിയത് നാല് സിക്‌സ്. 

ലോകത്തിലെ ഏറ്റവും മികച്ച ഡെത്ത് ഓവര്‍ ബൗളര്‍ക്കെതിരെ ബാറ്റിങ് പൊസിഷനില്‍ താഴെയുള്ള ബാറ്റ്‌സ്മാന്‍ തുടരെ സിക്‌സ് പറത്തുന്നത് പതിവുള്ള കാഴ്ചയല്ല. ബൂമ്രയുടെ അവസാന ഓവറില്‍ 26 റണ്‍സ് ആണ് കമിന്‍സ് അടിച്ചെടുത്തത്. ഇതോടെ ഐപിഎല്‍ ചരിത്രത്തില്‍ ബൂമ്രക്കെതിരെ ഒരോവറില്‍ നാല് സിക്‌സുകള്‍ പറത്തുന്ന മൂന്നാമത്തെ മാത്രം ബാറ്റ്‌സ്മാനായി കമിന്‍സ്. 

2015ല്‍ ജെപി ഡുമിനി, 2018ല്‍ ബ്രാവോ എന്നിവരാണ് ഇതിന് മുന്‍പ് ബൂമ്രക്കെതിരെ ഒരോവറില്‍ നാല് സിക്‌സുകള്‍ പറത്തിയവര്‍. തന്റെ നാലാമത്തെ ഓവറിന് മുന്‍പ് മൂന്ന് ഓവറില്‍ നിന്ന് 5 റണ്‍സ് മാത്രമാണ് ബൂമ്ര വഴങ്ങിയത്. എന്നാല്‍ ബൗളിങ്ങില്‍ നിരാശപ്പെടുത്തിയ കമിന്‍സ് ബൂമ്രയുടെ ബൗളിങ് ഫിഗറും മോശമാക്കിയാണ് ക്രീസ് വിട്ടത്. 

കളളിയില്‍ കൊല്‍ക്കത്തയുടെ പ്രതീക്ഷയായിരുന്ന മോര്‍ഗന്റേയും, റസലിന്റേയും വിക്കറ്റുകളാണ് ബൂമ്ര വീഴ്ത്തിയത്. സീസണിലെ മുംബൈയുടെ ആദ്യ മത്സരത്തില്‍ ഫോം മങ്ങിയാണ് ബൂമ്ര കളിച്ചത്. അന്ന് നാല് ഓവറില്‍ ബൂമ്ര 43 റണ്‍സ് വഴങ്ങി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com