എന്തുകൊണ്ട് ഡിആര്‍എസിനെ ഇന്ത്യ എതിര്‍ത്തു? സച്ചിന്റെ മറുപടി 

'2008ല്‍ ഞങ്ങള്‍ ശ്രീലങ്കയിലേക്ക് പോവുമ്പോള്‍ അമ്പയര്‍ ഡിസിഷന്‍ റിവ്യൂ സിസ്റ്റം എന്നായിരുന്നു അതിന്റെ പേര്'
എന്തുകൊണ്ട് ഡിആര്‍എസിനെ ഇന്ത്യ എതിര്‍ത്തു? സച്ചിന്റെ മറുപടി 

മുംബൈ: ഡിആര്‍എസ് സംവിധാനത്തിന് കീഴില്‍ ആദ്യമായി കളിച്ച രാജ്യമാണ് ഇന്ത്യ. 2008ലെ ശ്രീലങ്കക്കെതിരായ ടെസ്റ്റിലായിരുന്നു അത്. എന്നാല്‍ പിന്നെയങ്ങോട്ട് ഇന്ത്യ ഡിആര്‍എസിനെതിരെ മുഖം തിരിച്ചു നിന്നു. അതിനുള്ള കാരണം വെളിപ്പെടുത്തുകയാണ് സച്ചിന്‍. 

2008ല്‍ ഞങ്ങള്‍ ശ്രീലങ്കയിലേക്ക് പോവുമ്പോള്‍ അമ്പയര്‍ ഡിസിഷന്‍ റിവ്യൂ സിസ്റ്റം എന്നായിരുന്നു അതിന്റെ പേര്. കുംബ്ലേ ആയിരുന്നു ക്യാപ്റ്റന്‍. ആ സമയമായപ്പോഴേക്കും 17-18 വര്‍ഷം ഇന്ത്യക്ക് വേണ്ടി കുംബ്ലേ കളിച്ചു. രാഹുലും, ഗാംഗുലിയും, സഹീറും ഹര്‍ഭജനും ഞാനുമെല്ലാം അവിടെയുണ്ട്...10-15 വര്‍ഷമായി ക്രിക്കറ്റില്‍ തുടരുന്നവരാണ് അവര്‍, സച്ചിന്‍ പറഞ്ഞു. 

ആ പരമ്പരയില്‍ 15 റിവ്യുകളാണ് നമ്മുടെ ഭാഗത്ത് നിന്നുണ്ടായത്. അതില്‍ ഞങ്ങള്‍ക്ക് അനുകൂലമായി തീരുമാനം വന്നത് ഒരെണ്ണത്തില്‍ മാത്രം. എങ്ങനെയാണ് റിവ്യു അപ്പീല്‍ ചെയ്യേണ്ടത് എന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. എല്‍ബിഡബ്ല്യു മനസിലാക്കാന്‍ കഴിഞ്ഞിരുന്നില്ല...അതല്ലെങ്കില്‍ സിസ്റ്റത്തിന് മറ്റെന്തോ പ്രശ്‌നമുണ്ടായി....

അതോടെയാണ് ബിസിസിഐയെ അതൃപ്തി അറിയിച്ചത്. ആ പരമ്പരയില്‍ മാത്രമാണ് ഞങ്ങളുടെ അതൃപ്തി. അല്ലാതെ ആ അതൃപ്തി എന്നത്തേക്കുമായിരുന്നില്ല. എന്നാല്‍ പന്ത് സ്റ്റംപിന് നേരെ വരുമ്പോള്‍ സെന്റര്‍ പോയിന്റില്‍ പന്ത് കുത്തണം എന്നാണ് ചട്ടം. എന്നാല്‍ പന്ത് സെന്ററിലോ, സൈഡിലോ കുത്തിയാലും സ്റ്റംപ് തൊടുന്നുണ്ടെങ്കില്‍ ഔട്ട് വിധിക്കണം എന്നാണ് എന്റെ നിലപാട്, സച്ചിന്‍ പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com