ചോളെ ബട്ടൂരി ബിസിനസ് തകരാന്‍ കാരണം നിങ്ങളാണോ? കോഹ്‌ലിയോട് ചോദ്യങ്ങളുമായി പ്രധാനമന്ത്രി 

യോയോ ടെസ്റ്റ് ഇന്ത്യന്‍ ടീമിന്റെ നായകനും ബാധകമാണോ എന്നതായിരുന്നു കോഹ്‌ലിയോടുള്ള മോദിയുടെ ചോദ്യങ്ങളില്‍ ഒന്ന്
ചോളെ ബട്ടൂരി ബിസിനസ് തകരാന്‍ കാരണം നിങ്ങളാണോ? കോഹ്‌ലിയോട് ചോദ്യങ്ങളുമായി പ്രധാനമന്ത്രി 

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയോട് സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫിറ്റ് ഇന്ത്യാ മൂവ്‌മെന്റിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി ഫിറ്റ്‌നസില്‍ ശ്രദ്ധ പുലര്‍ത്തുന്ന കായിക താരങ്ങളുമായി മോദി സംസാരിക്കുകയായിരുന്നു. 

യോയോ ടെസ്റ്റ് ഇന്ത്യന്‍ ടീമിന്റെ നായകനും ബാധകമാണോ എന്നതായിരുന്നു കോഹ്‌ലിയോടുള്ള മോദിയുടെ ചോദ്യങ്ങളില്‍ ഒന്ന്. യോ യോ ടെസ്റ്റ് വളരെ പ്രധാനപ്പെട്ടതാണെന്നാണ് കോഹ് ലി മറുപടി നല്‍കിയത്. ആഗോള തലത്തില്‍ നോക്കുമ്പോള്‍ നമ്മുടെ ടീമിന്റെ ഫിറ്റ്‌നസ് ലെവല്‍ ഇത്തിരി താഴെയാണ്. അത് മുകളിലേക്ക് ഉയര്‍ത്താനാണ് ശ്രമം. പ്രാഥമികമായി ഉണ്ടാവേണ്ട കാര്യമാണ് അതെന്നും കോഹ് ലി പറഞ്ഞു. 

'ട്വന്റി20യും ഏകദിനവും ഒരു ദിവസത്തില്‍ തീരും. എന്നാല്‍ ടെസ്റ്റില്‍ അഞ്ച് ദിവസം കളിക്കണം. അങ്ങനെ വരുമ്പോള്‍ ഫിറ്റ്‌നസ് നിലനിര്‍ത്തേണ്ടത് അനിവാര്യമാണ്. യോയോ ടെസ്റ്റില്‍ ഞാന്‍ ആവും ആദ്യം ഓടുക. ഞാന്‍ ടെസ്റ്റില്‍ തോറ്റാല്‍ എന്നേയും സെലക്ഷന് പരിഗണിക്കില്ല. ഇങ്ങനെയുള്ള സംസ്‌കാരമാണ് നമുക്ക് വേണ്ടത്...'

ഡല്‍ഹിയിലെ ചോളെ ബട്ടൂരി ബിസിനിസ് തകരാന്‍ കാരണം കോഹ് ലിയാണോ എന്ന ചോദ്യവും മോദിയില്‍ നിന്ന് വന്നു. ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതിന്റെ ഭാഗമായി തന്റെ പ്രിയപ്പെട്ട ഭക്ഷണമായ ചോളെ ബട്ടൂരി മാറ്റി നിര്‍ത്തുകയാണ് കോഹ് ലി. 

നമ്മുടെ നാട്ടിലെ തനതായ ഭക്ഷണങ്ങള്‍ ഒരു വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നില്ല. എന്റെ മുത്തശ്ശിയുണ്ട്. ഇപ്പോഴും ആരോഗ്യവതിയാണ് അവര്‍. വീട്ടില്‍ ഉണ്ടാക്കിയ ലളിതമായ ഭക്ഷണമാണ് മുത്തശ്ശി കഴിക്കുന്നത്. ചെറുപ്പത്തില്‍ ഒരുപാട് സ്ട്രീറ്റ് ഫുഡ് കഴിച്ചാണ് ഞാന്‍ വളര്‍ന്നത്. എന്നാല്‍ അത് നല്ലതല്ലെന്ന് എനിക്ക് ബോധ്യപ്പെട്ടു...കോഹ് ലി പ്രധാനമന്ത്രിക്ക് മറുപടിയായി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com