ഷോര്‍ട്ട് ബോള്‍-രോഹിത് ശര്‍മ, ഏറ്റവും മികച്ച പ്രണയ കഥ! 15.5 കോടിയുടെ ബൗളര്‍ക്കെതിരെ ടെക്‌സ്റ്റ് ബുക്ക് പുള്‍ ഷോട്ട്

15.5 കോടി രൂപക്ക് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് സ്വന്തമാക്കിയ പാറ്റ് കമിന്‍സിന്റെ ആദ്യ ഓവറില്‍ തന്നെ രോഹിത് പുതിയ പാഠം പഠിപ്പിച്ചു
ഷോര്‍ട്ട് ബോള്‍-രോഹിത് ശര്‍മ, ഏറ്റവും മികച്ച പ്രണയ കഥ! 15.5 കോടിയുടെ ബൗളര്‍ക്കെതിരെ ടെക്‌സ്റ്റ് ബുക്ക് പുള്‍ ഷോട്ട്

രോഹിത് മുന്‍പില്‍ നിന്ന് നയിച്ചതോടെയാണ് മുംബൈ ഇന്ത്യന്‍സ് വിജയ വഴിയിലേക്ക് തിരികെ എത്തിയത്. ഇവിടെ കൊല്‍ക്കത്തക്കെതിരെ ഫോം കണ്ടെത്തുന്ന പതിവ് രോഹിത് തുടര്‍ന്നപ്പോള്‍, ഷോര്‍ട്ട് ബോളുകളില്‍ രോഹിത്തിന്റെ മനോഹരമായ പുള്‍ ഷോട്ടുകളും ആരാധകര്‍ക്ക് ട്രീറ്റായി...

15.5 കോടി രൂപക്ക് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് സ്വന്തമാക്കിയ പാറ്റ് കമിന്‍സിന്റെ ആദ്യ ഓവറില്‍ തന്നെ രോഹിത് പുതിയ പാഠം പഠിപ്പിച്ചു. കമിന്‍സിന്റെ ഷോട്ട് ബോള്‍ മിഡ് വിക്കറ്റിന് മുകളിലൂടെ രോഹിത് സിക്‌സ് പറത്തി. പിന്നാലെ വന്ന കമിന്‍സിന്റെ ലെങ്ത് ഡെലിവറിയും ബൗണ്ടറി ലൈന്‍ തൊടീക്കാതെ രോഹിത് പറത്തി. കമിന്‍സിന്റെ ആദ്യ ഓവറില്‍ മാത്രം 15 റണ്‍സ് ആണ് രോഹിത് അടിച്ചെടുത്തത്. 

റസലിനേയും കുല്‍ദീപ് യാദവിനേയുമെല്ലാം സിക്‌സ് പറത്തി ഐപിഎല്ലില്‍ 200 സിക്‌സുകള്‍ എന്ന നേട്ടത്തിലേക്കും ഇതിനിടെ രോഹിത് എത്തി. പുള്‍ ഷോട്ടുകള്‍ രോഹിത്തിന് കളിക്കാന്‍ വേണ്ടി തയ്യാറാക്കിയിരിക്കുന്നതാണ് എന്നാണ് കമന്റേറ്റര്‍ ഹര്‍ഷ ഭോഗ് ലെ ട്വീറ്റ് ചെയ്തത്. 

രോഹിത് ശര്‍മയും ഷോര്‍ട്ട് ബോളും, മനോഹരമായ പ്രണയ കഥ എന്നായിരുന്നു ഇര്‍ഫാന്‍ പഠാന്റെ കമന്റ്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്ത മുംബൈ ഇന്ത്യന്‍സ് താരം രോഹിത് ശര്‍മയാണ്. അതിനിടയില്‍ ഐപിഎല്ലില്‍ 5000 റണ്‍സ് പിന്നിടുന്നതിന്റെ അടുത്തേക്കും രോഹിത് എത്തി. 10 റണ്‍സ് കൂടിയാണ് ഇതിന് രോഹിത്തിന് ഇനി വേണ്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com