30 പന്തില്‍ 70 റണ്‍സ് നേടാന്‍ പറഞ്ഞാല്‍ പ്രയാസമാണ്, ധോനിയുടെ വിമര്‍ശകര്‍ക്കെതിരെ ചെന്നൈ കോച്ച്

30 പന്തില്‍  70 റണ്‍സ് ആണ് ധോനിയില്‍ നിന്ന് പ്രതീക്ഷിക്കുന്നത് എങ്കില്‍ അത് പ്രയാസമാവുമെന്ന് ഫ്‌ളെമിങ് പറഞ്ഞു
30 പന്തില്‍ 70 റണ്‍സ് നേടാന്‍ പറഞ്ഞാല്‍ പ്രയാസമാണ്, ധോനിയുടെ വിമര്‍ശകര്‍ക്കെതിരെ ചെന്നൈ കോച്ച്

ദുബായ്: ധോനിക്ക് നേരെ ഉയരുന്ന വിമര്‍ശങ്ങള്‍ തള്ളി ചെന്നൈ സൂപ്പര്‍ കിങ്‌സ് പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളെമിങ്. 30 പന്തില്‍  70 റണ്‍സ് ആണ് ധോനിയില്‍ നിന്ന് പ്രതീക്ഷിക്കുന്നത് എങ്കില്‍ അത് പ്രയാസമാവുമെന്ന് ഫ്‌ളെമിങ് പറഞ്ഞു. 

ഫോമില്‍ നില്‍ക്കുന്ന മറ്റ് കളിക്കാര്‍ ഞങ്ങള്‍ക്കുണ്ട്. ഓരോ കളിക്കാരനും എത്രമാത്രം ചെയ്യാനാവും എന്നാണ് നോക്കുന്നത്. ഫോമിലായിരിക്കുമ്പോള്‍ ധോനിയെ പോലെ അദ്ദേഹം മാത്രമേ ഉണ്ടാവുകയുള്ളു എന്നത് ബഹുമാനിക്കുന്നതായും ഫ്‌ളെമിങ് പറഞ്ഞു. 

കഴിഞ്ഞ ഒന്നര വര്‍ഷമായി കളിക്കാത്തവരുടെ കൂട്ടത്തില്‍ ധോനിയുമുണ്ട്. കഴിഞ്ഞ നാളുകളില്‍ ധോനി എന്താണോ ചെയ്തത് അതാണ് ധോനിയില്‍ നിന്ന് എല്ലാവരും ഇപ്പോഴും പ്രതീക്ഷിക്കുന്നത്. അത് വെറുതെ സംഭവിക്കുന്നതല്ല. അതിന് വേണ്ട പ്രയത്‌നം ഉണ്ടവണം, ആ പ്രക്രിയയിലൂടെ സ്പീഡ് വരേണ്ടതാണ്....

മുംബൈ ഇന്ത്യന്‍സിനെതിരെ ഏതാനും പന്തുകള്‍ മാത്രമാണ് ധോനി നേരിട്ടത്. അങ്ങനെ വരുമ്പോള്‍ ഏറെ നാളുകള്‍ക്ക് ശേഷം ധോനി കളിക്കാന്‍ ഇറങ്ങിയത് രാജസ്ഥാന് എതിരെയാണ്. ടൂര്‍ണമെന്റ് മുന്‍പോട്ട് പോവുമ്പോള്‍ ധോനി കൂടുതല്‍ കൂടുതല്‍ മെച്ചപ്പെടുമെന്നും ഫ്‌ളെമിങ് പറഞ്ഞു. 

രാജസ്ഥാന്‍ റോയല്‍സിന് എതിരായ കളിയില്‍ ഏഴാമനായാണ് ധോനി ബാറ്റ് ചെയ്യാന്‍ എത്തിയത്. ഏറെ നാളായി ബാറ്റ് ചെയ്തിട്ടില്ല എന്നതാണ് ഇതിന് കാരണമായി ധോനി പറഞ്ഞത്. സിംഗിളുകള്‍ എടുത്ത് ഡെലിവറി കളഞ്ഞ ധോനി അവസാന ഓവറില്‍ മൂന്ന് സിക്‌സ് പറത്തിയത് വ്യക്തിഗത നേട്ടത്തിന് വേണ്ടി മാത്രമാണെന്ന നിലയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com