'ക്രീസിലേക്ക് അയാള്‍ നടന്നടുക്കുമ്പോള്‍ ഭയമാണ്, ഗുസ്തിക്കാരനെ പോലെയാണ് മനോഭാവം'

'മിസ് ഹിറ്റ് ആവുന്ന റസലിന്റെ സിക്‌സ് പോലും ബൗണ്ടറി ലൈനില്‍ നിന്ന് 8 മീറ്റര്‍ അകലെയാണ് വീഴുക. സാമാന്യം നല്ല ഹിറ്റാണ് എങ്കില്‍ 15 മീറ്റര്‍ കൂടുതല്‍ പോവും'
'ക്രീസിലേക്ക് അയാള്‍ നടന്നടുക്കുമ്പോള്‍ ഭയമാണ്, ഗുസ്തിക്കാരനെ പോലെയാണ് മനോഭാവം'

അബുദാബി: ബാറ്റുമായി റസല്‍ ക്രീസിലേക്ക് ഇറങ്ങുന്നത് ഭയപ്പെടുത്തുന്ന കാഴ്ചയാണെന്ന് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് നായകന്‍ ദിനേശ് കാര്‍ത്തിക്. ഗുസ്തിക്കാരന്റേത് പോലെയാണ് റസലിന്റെ ഭാവമെന്നും കാര്‍ത്തിക് പറയുന്നു.

എങ്ങനെയാണ് റസലിന് പന്തെറിയുക? മിസ് ഹിറ്റ് ആവുന്ന റസലിന്റെ സിക്‌സ് പോലും ബൗണ്ടറി ലൈനില്‍ നിന്ന് 8 മീറ്റര്‍ അകലെയാണ് വീഴുക. സാമാന്യം നല്ല ഹിറ്റാണ് എങ്കില്‍ 15 മീറ്റര്‍ കൂടുതല്‍ പോവും. ഒരു രക്ഷയുമില്ലാത്ത പ്രഹരമാണ് എങ്കില്‍ അത് ഗ്രൗണ്ടിന് പുറത്തുണ്ടാവും...ദിനേശ് കാര്‍ത്തിക്കിനോട് ഡല്‍ഹി സ്പിന്നര്‍ ആര്‍ അശ്വിന്റെ ചോദ്യം ഇങ്ങനെയായിരുന്നു. 

അതിന് കാര്‍ത്തികിന്റെ രസകരമായ മറുപടിയും എത്തി. ആദ്യം ദൈവത്തോട് പ്രാര്‍ഥിക്കുക. ദൈവത്തിന് എന്തെങ്കിലും വഴിപാട് നേരുക. റസല്‍ മോശം മൂഡിലായിരിക്കണേ എന്ന് പ്രാര്‍ഥിക്കുക. എന്നിട്ട് ഐപിഎല്ലിന് പോവു. ആ ദിവസം, പിച്ച്, സാഹചര്യം എന്നിവരും വിഷയമാവും...കാര്‍ത്തിക് പറഞ്ഞു. 

റസല്‍ നടന്ന് വരുന്നത് കാണുമ്പോള്‍ തന്നെ പേടിയാവും. ഗുസ്തിക്കാരന്റെ പോലെയാണ് വരവ്. എന്തൊരു ബില്‍ഡ് അപ്പാണ് റസല്‍ നല്‍കുന്നത്. ഉജ്വലമായ വ്യക്തിത്വമാണ്. ആ മസിലുകളും എല്ലാം കൂടി നോക്കുമ്പോള്‍ എംഎംഎ ഫൈറ്ററെ പോലെ തോന്നും...

എന്നാല്‍ ക്രിക്കറ്റ് ബോള്‍ ഒഴിച്ച് മറ്റെല്ലാം റസലിന് പേടിയാണ്. കാറോടിക്കുന്നതില്‍ പേടി, ബസ് വളയുമ്പോള്‍ പേടി. ഒരിക്കലും റോളര്‍കോസ്റ്ററില്‍ കയറില്ലെന്നാണ് റസലിന്റെ നിലപാട്. ഒരു ബുക്കിന്റെ കവര്‍ കണ്ട് വിലയിരുത്തരുത്. കാര്‍ത്തിക് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com