ചെന്നൈ സൂപ്പര്‍ കിങ്‌സുമായി വഴി പിരിയുന്നു? ട്വിറ്ററില്‍ സുരേഷ് റെയ്‌ന അണ്‍ഫോളോ ചെയ്തതായി റിപ്പോര്‍ട്ട് 

സ്വയം ഒഴിവായി പോയതിനാല്‍ റെയ്‌നയെ ടീമിലേക്ക് മടക്കി കൊണ്ടുവരുന്നതിനെ കുറിച്ച് ആലോചിക്കുന്നില്ലെന്നാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് സിഇഒ പറഞ്ഞത്
ചെന്നൈ സൂപ്പര്‍ കിങ്‌സുമായി വഴി പിരിയുന്നു? ട്വിറ്ററില്‍ സുരേഷ് റെയ്‌ന അണ്‍ഫോളോ ചെയ്തതായി റിപ്പോര്‍ട്ട് 

ലഖ്‌നൗ: ചെന്നൈ സൂപ്പര്‍ കിങ്‌സുമായി വഴി പിരിയുന്നതിന്റെ സൂചന നല്‍കി സുരേഷ് റെയ്‌ന. ട്വിറ്ററില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ റെയ്‌ന അണ്‍ഫോളോ ചെയ്തതായാണ് റിപ്പോര്‍ട്ട്. 

സുരേഷ് റെയ്‌നയെ ടീമിലേക്ക് മടക്കി കൊണ്ടുവരില്ലെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് സിഇഒ കാശി വിശ്വനാഥിന്റെ പ്രതികരണം വന്നതിന് പിന്നാലെയാണ് ഫ്രാഞ്ചൈസിയെ റെയ്‌ന അണ്‍ഫോളോ ചെയ്തതായി വ്യക്തമാവുന്നത്. റെയ്‌നയെ ചെന്നൈ സൂപ്പര്‍ കിങ്‌സും അണ്‍ഫോളോ ചെയ്തിട്ടുണ്ട്. 

എന്നാല്‍ ഇന്‍സ്റ്റഗ്രാമില്‍ ഇരുവരും പരസ്പരം ഫോളോ ചെയ്യുന്നുണ്ട്. സ്വയം ഒഴിവായി പോയതിനാല്‍ റെയ്‌നയെ ടീമിലേക്ക് മടക്കി കൊണ്ടുവരുന്നതിനെ കുറിച്ച് ആലോചിക്കുന്നില്ലെന്നാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് സിഇഒ പറഞ്ഞത്. സീസണിലെ രണ്ടാം തോല്‍വിയിലേക്ക് ചെന്നൈ വീണതിന് പിന്നാലെ റെയ്‌നയെ മടക്കി കൊണ്ടുവരണം എന്ന ആവശ്യം ആരാധകര്‍ ഉയര്‍ത്തിയിരുന്നു. 

ഇന്ത്യയിലേക്ക് മടങ്ങി എത്തിയതിന് ശേഷം ദുബായിലേക്ക് മടങ്ങാനുള്ള താത്പര്യം സൂചിപ്പിച്ച് റെയ്‌നയുടെ പ്രതികരണം വന്നിരുന്നു. 12 കോടി രൂപ ആരെങ്കിലും വേണ്ടെന്ന് വെക്കുമോ എന്നാണ് റെയ്‌ന അന്ന് പറഞ്ഞത്. എന്നാല്‍ ഫ്രാഞ്ചൈസി നിലപാട് മയപ്പെടുത്താന്‍ തയ്യാറല്ല എന്നാണ് വ്യക്തമാക്കുന്നത്. 

വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് റെയ്‌ന ദുബായ് വിട്ടത് എന്നാണ് താരവും ഫ്രാഞ്ചൈസിയും വ്യക്തമാക്കിയത്. എന്നാല്‍ ലഭിച്ച ഹോട്ടല്‍ മുറിയിലെ അതൃപ്തി, ധോനിയുമായുണ്ടായ അസ്വാരസ്യം, കോവിഡ് ഭയം എന്നിവ റെയ്‌നയുടെ മടക്കത്തിന് കാരണമായതായും റിപ്പോര്‍ട്ടുകള്‍ വന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com