അന്ന് അഭിനന്ദനം ചോദിച്ചുവാങ്ങാനെത്തി, ചിരിച്ചു തള്ളി പോണ്ടിങ്; ഇന്ന് ഒറ്റ രാത്രിയില്‍ താരം (വിഡിയോ)

കഴിഞ്ഞ വർഷത്തെ ഐപിഎൽ സീസണിനിടെ സംഭവിച്ച ഒരു രം​ഗമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്
അന്ന് അഭിനന്ദനം ചോദിച്ചുവാങ്ങാനെത്തി, ചിരിച്ചു തള്ളി പോണ്ടിങ്; ഇന്ന് ഒറ്റ രാത്രിയില്‍ താരം (വിഡിയോ)

21 പന്തിൽ നിന്ന് വെറും 14 റൺസ് മാത്രമെടുത്ത് ഇഴഞ്ഞുനീങ്ങിയ രാഹുൽ തെവാതിയ ഒടുവിൽ രാജസ്ഥാന്റെ വിജയത്തിൽ നിർണായകമായ കാഴ്ച ഐപിഎൽ പ്രേമികളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു.  224 റൺസെന്ന കൂറ്റൻ വിജയ ലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ റോയൽസിനെ ഒരൊറ്റ ഓവറിൽ അഞ്ച് സിക്സറുകൾ പായിച്ചാണ് തെവാതിയ വിജയ തീരത്തെത്തിച്ചത്. നേരിട്ട അവാന 10 പന്തിൽ നേടിയത് 39 റൺസ്! കിങ്സ് ഇലവൻ പഞ്ചാബിനെതിരായ പോരാട്ടത്തിൽ രാജസ്ഥാനെ അനായാസ വിജയത്തിലേക്ക് നയിച്ചത് രാഹുൽ തെവാതിയയുടെ മിന്നലാക്രമണമായിരുന്നു.

തെവാതിയയുടെ ഈ പ്രകടനമാണ് താരത്തെ ക്രിക്കറ്റ് പ്രേമികൾക്കിടയിലെ ശ്ര​​ദ്ധാകേന്ദ്രമാക്കിയിരിക്കുന്നത്. ഇപ്പോഴിതാ കഴിഞ്ഞ വർഷത്തെ ഐപിഎൽ സീസണിനിടെ സംഭവിച്ച ഒരു രം​ഗമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കഴിഞ്ഞ വർഷം ഡെൽഹി ക്യാപ്പിറ്റൽസ് ജേഴ്സിയണിഞ്ഞ തെവാതിയയും ടീമിന്റെ മുഖ്യ പരിശീലകൻ റിക്കി പോണ്ടിങ്ങും ഒന്നിച്ചുള്ള സംഭാഷണമാണ് വിഡിയോയിൽ കാണാനാകുക. മുംബൈ ഇന്ത്യൻസിനെതിരെയുള്ള മത്സരത്തിൽ താൻ നാല് ക്യാച്ചുകൾ നേടിയെന്ന് പോണ്ടിങ്ങിനെ ഓർമ്മിപ്പിക്കുകയാണ് താരം. 

റിഷഭ് പന്ത്, ശിഖർ ധവാൻ, കോളിൻ ഇ​ഗ്രാം എന്നിവരെയും ബൗളർമാരെയും മികച്ച പ്രകടനം കാഴ്ചവച്ചതിന് അഭിനന്ദിക്കുകയായിരുന്നു പോണ്ടിങ്. ഡ്രസ്സിങ് റൂമിൽ താരങ്ങളുടെ പരിശ്രമത്തെ അഭിനന്ദിച്ച് പോണ്ടിങ് നടന്നുനീങ്ങവെയായിരുന്നു തെവാതിയ തന്റെ ക്യാച്ചുകൾ ഓർമ്മിപ്പിച്ചത്. എന്നാൽ പരിഹാസം കലർത്തി തെവാതിയ അഭിനന്ദനം ആവശ്യപ്പെടുന്നു എന്ന് ഉറക്കെ വിളിച്ചുപറയുകയായിരുന്നു പോണ്ടിങ്. 

അഞ്ച് വർഷം തുടർച്ചയായി ഐപിഎൽ കളിച്ചിട്ടും തന്റെ കഴിവ് അടയാളപ്പെടുത്തുന്ന ഒരു പ്രകടനം തെവാത്തിയുടെ കരിയറിൽ സംഭവിച്ചില്ല. ഈ പതിവാണ് ഞായറാഴ്ച ഷാർജയിൽ താരം തിരുത്തിയത്. ഇനിയൊരിക്കലും അം​ഗീകാരം ചോദിച്ചുവാങ്ങേണ്ടതില്ലെന്ന് ഉറപ്പിക്കുന്ന പ്രകടനമായിരുന്നു ഇത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com