2017ലും 19ലും എറിഞ്ഞിട്ടു; ഇത് ആദ്യമായി 'ഹിറ്റാ'വാതെ ബുമ്‌റ

2017ലും 19ലും എറിഞ്ഞിട്ടു; ഇത് ആദ്യമായി 'ഹിറ്റാ'വാതെ ബുമ്‌റ
2017ലും 19ലും എറിഞ്ഞിട്ടു; ഇത് ആദ്യമായി 'ഹിറ്റാ'വാതെ ബുമ്‌റ

ദുബായ്: ആരാധകര്‍ ശ്വാസമടക്കിപ്പിടിച്ച് കണ്ട മത്സരമായിരുന്നു ഇന്നലെ നടന്ന മുംബൈ ഇന്ത്യന്‍സ്- റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പോരാട്ടം. ഇരു ടീമുകളും 201 റണ്‍സ് വീതം അടിച്ചെടുത്തപ്പോള്‍ പോരാട്ടം സൂപ്പര്‍ ഓവറിലേക്ക് നീണ്ടു. അവിടെ മുംബൈക്ക് ഏഴ് റണ്‍സ് മാത്രാമാണ് ഒരു വിക്കറ്റ് നഷ്ടത്തില്‍ നേടാന്‍ സാധിച്ചത്. ബാംഗ്ലൂര്‍ വിക്കറ്റ് നഷ്ടമില്ലാതെ ലക്ഷ്യം കാണുകയും ചെയ്തു. 

വിജയ പരാജയങ്ങള്‍ മാറിമറിഞ്ഞ പോരില്‍ നവ്ദീപ് സയ്‌നിയുടെ ബൗളിങ് കളിയുടെ മൊത്തത്തിലുള്ള ഗതി നിര്‍ണയിക്കുന്നതായി മാറി. മുംബൈ നിരയില്‍ ടി20 സ്‌പെഷലിസ്റ്റായി ജസ്പ്രിത ബുമ്‌റ ക്ലിക്കായതുമില്ല. 

മുംബൈയുടെ പരാജയത്തിന് മറ്റൊരു സവിശേഷതയുമുണ്ട്. ഇത് ആദ്യമായാണ് ബുമ്‌റ എറിഞ്ഞ സൂപ്പര്‍ ഓവറില്‍ മുംബൈ വിജയിക്കാതെ പോകുന്നത്. മുന്‍ സീസണുകളില്‍ ബുമ്‌റ മുംബൈ ഇന്ത്യന്‍സിന് സൂപ്പര്‍ ഓവറില്‍ വിജയം സമ്മാനിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ താരത്തിന്റെ വഴിക്ക് വന്നില്ല. 

നേരത്തെ 2017ല്‍ ഗുജറാത്ത് ലയണ്‍സിനെതിരായ പോരാട്ടത്തില്‍ സൂപ്പര്‍ ഓവറില്‍ 11 റണ്‍സായിരുന്നു പ്രതിരോധിക്കേണ്ടിയിരുന്നത്. അന്ന് പന്തെറിഞ്ഞ ബുമ്‌റ ഗുജറാത്തിനെ ആറ് റണ്‍സെടുക്കാന്‍ മാത്രമെ അനുവദിച്ചുള്ളു. അന്ന് ബാറ്റ് ചെയ്തത് ബ്രെണ്ടന്‍ മെക്കലവും ആരോണ്‍ ഫിഞ്ചുമായിരുന്നു എന്നതും ആലോചിക്കണം. 

കഴിഞ്ഞ സീസണിലായിരുന്നു മറ്റൊരു സൂപ്പര്‍ ഓവര്‍ വിജയത്തിലേക്ക് ബുമ്‌റ ടീമിനെ നയിച്ചത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദായിരുന്നു എതിരാളികള്‍. ഇത്തവണ ആദ്യം ബൗളിങായിരുന്നു മുംബൈയ്ക്ക്. ബുമ്‌റ ഹൈദരാബാദിന്റെ പോരാട്ടം വെറും എട്ട് റണ്‍സില്‍ ഒതുക്കി. ഒന്‍പത് റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ മുംബൈ ആദ്യ മൂന്ന് പന്തുകള്‍ നേരിട്ട് വിജയ റണ്‍സ് അടിച്ചെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com