കൊളംബോ: ശ്രീലങ്കന്‍ ക്രിക്കറ്റ് താരം ഇസുരു ഉദാന രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. രാജ്യത്ത് പുതുതലമുറയ്ക്കായി മാറി കൊടുക്കേണ്ട സമയമാണ് ഇതെന്ന് ഉദാന പറഞ്ഞു.
12 വര്‍ഷം നീണ്ട കരിയറില്‍ 34 ടി20യും 21 ഏകദിനവുമാണ് ഉദാന ശ്രീലങ്കയ്ക്ക് വേണ്ടി കളിച്ചത്. 2009ലെ ടി20 ലോകകപ്പില്‍ ശ്രീലങ്കയ്ക്ക് വേണ്ടി കളിച്ചായിരുന്നു അരങ്ങേറ്റം. ടി20യില്‍ 45 വിക്കറ്റും, ഏകദിനത്തില്‍ 18 വിക്കറ്റുമാണ് ഉദാന വീഴ്ത്തിയത്.
അടുത്തിടെ അവസാനിച്ച ഇന്ത്യക്കെതിരായ ടി20 പരമ്പരയില്‍ ആദ്യ രണ്ട് ഏകദിനങ്ങളില്‍ ഉദാന കളിച്ചു. എന്നാല്‍ വിക്കറ്റ് വീഴ്ത്താന്‍ കഴിഞ്ഞില്ല. ലോവര്‍ ഓര്‍ഡര്‍ ബാറ്റ്‌സ്മാനായും ഉദാനയെ ശ്രീലങ്ക പരിഗണിച്ചിരുന്നു. 2019ല്‍ സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ ടി20യില്‍ ഉദാന 48 പന്തില്‍ 84 റണ്‍സ് നേടി. എട്ടാമനായി ബാറ്റിങ്ങിന് ഇറങ്ങിയപ്പോഴായിരുന്നു ഇത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക