ചെന്നൈ സൂപ്പര്‍ കിങ്‌സിന് കനത്ത തിരിച്ചടി; ഐപിഎല്ലില്‍ നിന്ന് പിന്മാറി ഹെയ്‌സല്‍വുഡ്‌

ഐപിഎല്‍ ആരംഭിക്കാന്‍ ഏതാനും ദിവസം മാത്രം ശേഷിക്കെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് കനത്ത തിരിച്ചടി
ഹെയ്‌സല്‍വുഡ്/ഫോട്ടോ: ട്വിറ്റര്‍
ഹെയ്‌സല്‍വുഡ്/ഫോട്ടോ: ട്വിറ്റര്‍

മുംബൈ: ഐപിഎല്‍ ആരംഭിക്കാന്‍ ഏതാനും ദിവസം മാത്രം ശേഷിക്കെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് കനത്ത തിരിച്ചടി. ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ ജോഷ് ഹെയ്‌സല്‍വുഡ് ഐപിഎല്ലില്‍ നിന്ന് പിന്മാറി. 

ബയോ ബബിളില്‍ ഏറെ നാള്‍ തുടരുന്നതിന്റെ പ്രശ്‌നങ്ങള്‍ ചൂണ്ടിയാണ് ഹെയ്‌സല്‍വുഡിന്റെ പിന്മാറ്റം. ബബിളിലും ക്വാറന്റൈനിലുമായി 10 മാസം പിന്നിട്ടു. ക്രിക്കറ്റില്‍ നിന്ന് ഒരു ഇടവേളയെടുക്കാന്‍് ആഗ്രഹിക്കുന്നു. അടുത്ത രണ്ട് മാസം ഓസ്‌ട്രേലിയയില്‍ തന്റെ വീട്ടില്‍ സമയം ചിലവഴിക്കാനാണ് ആഗ്രഹിക്കുന്നത്, ഹെയ്‌സല്‍വുഡ് പറഞ്ഞു. 

വിന്‍ഡിസിനെതിരെ ദൈര്‍ഘ്യമേറിയ പര്യടനം വരുന്നുണ്ട്. ബംഗ്ലാദേശിനെതിരേയും പരമ്പരയുണ്ട്. ടി20 ലോകകപ്പിന് ശേഷം ആഷസ്. അങ്ങനെ വലിയ 12 മാസങ്ങളാണ് മുന്‍പില്‍. ഓസ്‌ട്രേലിയക്ക് വേണ്ടി മാനസികമായും ശാരീരികമായും എന്റെ ഏറ്റവും മികച്ചത് നല്‍കാനാണ് ആഗ്രഹം. അതാണ് തന്റെ തീരുമാനം എന്നും ഹെയ്‌സല്‍വുഡ് വ്യക്തമാക്കി. 

2021 ഐപിഎല്ലില്‍ നിന്ന് പിന്മാറുന്ന മൂന്നാമത്തെ ഓസീസ് താരമാണ് ഹെയ്‌സല്‍വുഡ്. നേരത്തെ ആര്‍സിബി താരം ജോഷ് ഫിലിപ്പ്, ഹൈദരാബാദിന്റെ മിച്ചല്‍ മാര്‍ഷ് എന്നിവര്‍ പിന്മാറി. 2020 ജൂലൈ മുതല്‍ ബബിളില്‍ കഴിയേണ്ട സാഹചര്യമാണ് ഹെയ്‌സല്‍വുഡ് ഉള്‍പ്പെടെ പല ഓസീസ് താരങ്ങള്‍ക്കുമുണ്ടായത്. 

കോവിഡ് ഇടവേളയ്ക്ക് ശേഷം ഇംഗ്ലണ്ടില്‍ നിന്ന് ഐപിഎല്ലിനായി ഹെയ്‌സല്‍വുഡ് നേരെ യുഎഇയിലേക്ക് എത്തുകയായിരുന്നു. പിന്നാലെ ഓസ്‌ട്രേലിയയില്‍ എത്തിയ ഹെയ്‌സല്‍വുഡ് ഇന്ത്യക്കെതിരായ പരമ്പരയോടെ വീണ്ടും ബയോ ബബിളില്‍ പ്രവേശിപ്പിക്കപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com