അടുത്ത് തന്നെ റിഷഭ് പന്ത് ഇന്ത്യന്‍ ക്യാപ്റ്റനായാലും അത്ഭുതപ്പെടാനില്ല: മുഹമ്മദ് അസ്ഹറുദ്ദീന്‍

'റിഷഭ് പന്തിന്റെ അതിശയിപ്പിക്കുന്ന ഏതാനും മാസങ്ങളാണ് കടന്നു പോയത്. മൂന്ന് ഫോര്‍മാറ്റിലും തന്റെ സാന്നിധ്യം ഉറപ്പിക്കുന്നു'
റിഷഭ് പന്ത്/ഫയല്‍ ചിത്രം
റിഷഭ് പന്ത്/ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: റിഷഭ് പന്ത് ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായാലും അത്ഭുതപ്പെടാനില്ലെന്ന് ഇന്ത്യന്‍ മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍. റിഷഭ് പന്തിന്റെ ആക്രമണ മനോഭാവം ഭാവിയില്‍ ഇന്ത്യയെ നല്ല നിലയില്‍ എത്തിക്കുമെന്നും അസ്ഹറുദ്ദീന്‍ പറഞ്ഞു. 

റിഷഭ് പന്തിന്റെ അതിശയിപ്പിക്കുന്ന ഏതാനും മാസങ്ങളാണ് കടന്നു പോയത്. മൂന്ന് ഫോര്‍മാറ്റിലും തന്റെ സാന്നിധ്യം ഉറപ്പിക്കുന്നു. അടുത്ത് തന്നെ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് സെലക്ടര്‍മാര്‍ പരിഗണിക്കുന്നവരില്‍ മുന്‍നിരയില്‍ റിഷഭ് പന്തുണ്ടാവും. പന്തിന്റെ അറ്റാക്കിങ് ക്രിക്കറ്റ് ഇന്ത്യയെ ഭാവിയില്‍ നല്ല നിലയില്‍ എത്തിക്കുമെന്നും അസ്ഹറുദ്ദീന്‍ പറഞ്ഞു. 

ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ക്യാപ്റ്റനായി റിഷഭ് പന്തിനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മുഹമ്മദ് അസ്ഹറുദ്ദീന്റെ വാക്കുകള്‍. ശ്രേയസ് അയ്യര്‍ക്ക് പരിക്കിനെ തുടര്‍ന്ന് ഐപിഎല്‍ നഷ്ടമായതോടെയാണ് പന്തിന് വഴി നായക സ്ഥാനത്തേക്ക് വഴി തെളിഞ്ഞത്. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റിലും, ഇംഗ്ലണ്ടിനെതിരെ മൂന്ന് ഫോര്‍മാറ്റിലും പന്ത് മികവ് കാണിച്ച് ക്രിക്കറ്റ് ലോകത്തിന്റെ കയ്യടി നേടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com