ജര്‍മനിക്ക് ഞെട്ടിക്കുന്ന തോല്‍വി, അട്ടിമറിച്ചത് നോര്‍ത്ത് മാസിഡോണിയ

ആദ്യ പകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രമുള്ളപ്പോഴാണ് നാല് വട്ടം ലോക ചാമ്പ്യന്മാരായ ജര്‍മനിയെ ഞെട്ടിച്ച് മാസിഡോണിയയുടെ ആദ്യ ഗോള്‍ എത്തിയത്
ജര്‍മനി-നോര്‍ത്ത് മാസിഡോണിയ മത്സരത്തില്‍ നിന്ന്/ഫോട്ടോ: ട്വിറ്റര്‍
ജര്‍മനി-നോര്‍ത്ത് മാസിഡോണിയ മത്സരത്തില്‍ നിന്ന്/ഫോട്ടോ: ട്വിറ്റര്‍

ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ മുന്‍ ലോക ചാമ്പ്യന്മാരായ ജര്‍മനിക്ക് ഞെട്ടിക്കുന്ന തോല്‍വി. നോര്‍ത്ത് മാസിഡോണിയ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ഗുന്‍ഡോഗന്റെ ടീമിനെ തകര്‍ത്തത്. 

ആദ്യ പകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രമുള്ളപ്പോഴാണ് നാല് വട്ടം ലോക ചാമ്പ്യന്മാരായ ജര്‍മനിയെ ഞെട്ടിച്ച് മാസിഡോണിയയുടെ ആദ്യ ഗോള്‍ എത്തിയത്. ആദ്യ പകുതിയില്‍ 70 ശതമാനം പന്ത് കൈവശം വെച്ച് കളിച്ചതും ജര്‍മനിയായിരുന്നു. ഒടുവില്‍ 63ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ജര്‍മനി ഒപ്പം പിടിച്ചു. എന്നാല്‍ 85ാം മിനിറ്റില്‍ ജര്‍മനിയുടെ നെഞ്ച് തകര്‍ത്ത ഗോളുമായ് എല്‍മാസ് വന്നു. 

ഫിഫ റാങ്കിങ്ങില്‍ 65ാം സ്ഥാനത്തുള്ള ടീമാണ് നോര്‍ത്ത് മാസിഡോണിയ. തോല്‍വിയോടെ ലോകകപ്പ് ക്വാളിഫയറില്‍ തോല്‍വിയറിയാതെ 35 മത്സരങ്ങളിലെ ജര്‍മനിയുടെ വിജയ തേരോട്ടത്തിനും മസഡോണിയ തടയിട്ടു. 20 വര്‍ഷത്തിന് ശേഷമാണ് സ്വന്തം മണ്ണില്‍ ജര്‍മനി ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ തോല്‍ക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com