എക്കാലത്തേയും മികച്ച ഐപിഎല്‍ ഇലവനുമായി ഡിവില്ലിയേഴ്‌സ്; നായകന്‍ ധോനിയോ കോഹ്‌ലിയോ രോഹിത്തോ? 

സെവാഗിന് കൂട്ട് രോഹിത് ശര്‍മ. മൂന്നാം സ്ഥാനത്ത് കോഹ് ലി. നാലാമത് വില്യംസണ്‍, സ്മിത്ത് അല്ലെങ്കില്‍ ഞാന്‍ എന്നാണ് ഡിവില്ലിയേഴ്‌സ് പറയുന്നത്
ഡിവില്ലിയേഴ്‌സ്, വിരാട് കോഹ്‌ലി/ഫയല്‍ ചിത്രം
ഡിവില്ലിയേഴ്‌സ്, വിരാട് കോഹ്‌ലി/ഫയല്‍ ചിത്രം

മുംബൈ: ഐപിഎല്‍ ആരംഭിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം മുന്‍പില്‍ നില്‍ക്കെ എക്കാലത്തേയും മികച്ച ഐപിഎല്‍ ഇലവനുമായിട്ടാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം ഡിവില്ലിയേഴ്‌സിന്റെ വരവ്. അവിടെ ഡിവില്ലിയേഴ്‌സ് നായകനായി തെരഞ്ഞെടുക്കുന്നത് തന്റെ ടീം ക്യാപ്റ്റനെയല്ല. 

അഞ്ച് വട്ടം ഐപിഎല്‍ കിരീടത്തിലേക്ക് ടീമിനെ നയിച്ച രോഹിത്തിനേയും, തന്റെ ടീം ക്യാപ്റ്റനായ കോഹ് ലിയേയും മറികടന്ന് ധോനിയെയാണ് ഐപിഎല്ലിലെ ഏറ്റവും മികച്ച ക്യാപ്റ്റനായി ഡിവില്ലിയേഴ്‌സ് തെരഞ്ഞെടുക്കുന്നത്. വീരേന്ദര്‍ സെവാഗ് ആണ് ഡിവില്ലിയേഴ്‌സിന്റെ ഓപ്പണര്‍. 

സെവാഗിന് കൂട്ട് രോഹിത് ശര്‍മ. മൂന്നാം സ്ഥാനത്ത് കോഹ് ലി. നാലാമത് വില്യംസണ്‍, സ്മിത്ത് അല്ലെങ്കില്‍ ഞാന്‍ എന്നാണ് ഡിവില്ലിയേഴ്‌സ് പറയുന്നത്. ബെന്‍ സ്‌റ്റോക്ക്‌സ് അഞ്ചാമത്. ധോനി ക്യാപ്റ്റനും ആറാമതും. രവീന്ദ്ര ജഡേജയാണ് ഏഴാമത്. റാഷിദ് ഖാന്‍ എട്ടാമതും, ഭുവി, റബാഡ, ബൂമ്ര എന്നിവര്‍ പേസര്‍മാരായും ടീമില്‍. 

സ്റ്റോക്ക്‌സിനെ ഞാന്‍ എന്റെ ടീമില്‍ ഉള്‍പ്പെടുത്തും. കാരണം ബാറ്റുകൊണ്ട് സ്റ്റോക്ക്‌സിന് എന്തെല്ലാം ചെയ്യാനാവും എന്ന് നമുക്കറിയാം. മാത്രമല്ല എക്‌സ്ട്രാ സീമിങ് സാധ്യതയും സ്‌റ്റോക്ക്‌സ് നല്‍കുന്നതായി ഡിവില്ലിയേഴ്‌സ് ചൂണ്ടിക്കാണിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com