സഞ്ജു സാംസണ്‍/ഫയല്‍ ചിത്രം
സഞ്ജു സാംസണ്‍/ഫയല്‍ ചിത്രം

ലോകകപ്പ് സംഘത്തില്‍ കൂടുതല്‍ കളിക്കാരെ ഉള്‍പ്പെടുത്താം; ഐസിസിയുടെ അനുമതി, സഞ്ജുവിന് സാധ്യത തെളിയുന്നു

സപ്പോര്‍ട്ടിങ് സ്റ്റാഫ് ഉള്‍പ്പെടെ 30 അംഗ സംഘവുമായി ടൂര്‍ണമെന്റിന് എത്താനാണ് അനുമതി

ദുബായ്: 2021ലെ ട്വന്റി20 ലോകകപ്പിനുള്ള സംഘത്തില്‍ ഏഴ് കളിക്കാരെ അധികമായി ഉള്‍പ്പെടുത്താന്‍ ടീമുകള്‍ക്ക് ഐസിസിയുടെ അനുമതി. സപ്പോര്‍ട്ടിങ് സ്റ്റാഫ് ഉള്‍പ്പെടെ 30 അംഗ സംഘവുമായി ടൂര്‍ണമെന്റിന് എത്താനാണ് അനുമതി. 

ടൂര്‍ണമെന്റിന് ഇടയില്‍ കളിക്കാര്‍ക്ക് പരിക്കേറ്റാല്‍ പകരം താരത്തെ കൊണ്ടുവരിക കോവിഡ് സാഹചര്യത്തില്‍ പ്രയാസമായതിനെ തുടര്‍ന്നാണ് നടപടി. ബയോ ബബിളിലാണ് ലോകകപ്പ് നടത്തുക. പരിക്കേറ്റ കളിക്കാര്‍ക്ക് പകരം എത്തുന്നവര്‍ ക്വാറന്റൈന്‍ പാലിക്കുകയും, കോവിഡ് ടെസ്റ്റ് ചെയ്യുകയും വേണ്ടിവരും. 

ഇതിന് സമയമെടുക്കും എന്നതിനാലാണ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തുന്നവരുടെ എണ്ണം കൂട്ടാന്‍ അനുമതി നല്‍കുന്നത്. ഇന്ത്യയാണ് ഈ വര്‍ഷത്തെ ടി20 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായാണ് ടൂര്‍ണമെന്റ്. ടീമില്‍ ഉള്‍പ്പെടുത്താവുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ മലയാളി താരം സഞ്ജു സാംസണിനും അത് പ്രതീക്ഷ നല്‍കുന്നതാണ്. 

ഇംഗ്ലണ്ടിനെതിരായ ടി10 പരമ്പരയ്ക്കുള്ള ടീമില്‍ സഞ്ജു ഉള്‍പ്പെട്ടിരുന്നില്ല. ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവും കിട്ടിയ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുകയും ചെയ്തു. ഇതോടെ ടീമില്‍ ഇടംനേടാനുള്ള സഞ്ജുവിന്റെ സാധ്യതകള്‍ മങ്ങി. എന്നാല്‍ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുന്നവരുടെ എണ്ണം കൂട്ടിയതോടെ സഞ്ജുവിനും സാധ്യത തെളിയുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com