ജയിക്കുകയാണ് കാര്യം, പക്ഷേ സ്റ്റൈലായി ജയിക്കുക സ്‌പെഷ്യലാണ്; ധോനിയുടെ സിക്‌സില്‍ യുവരാജ് സിങ് 

ധോനിയുടെ ഒരൊറ്റ സിക്‌സ് അല്ല ഇന്ത്യയെ ലോക കിരീടത്തിലേക്ക് എത്തിച്ചത് എന്നാണ് മുന്‍ താരം ഗൗതം ഗംഭീര്‍ പറഞ്ഞത്
യുവരാജ് സിങ്, ഗൗതം ഗംഭീര്‍/ഫയല്‍ ചിത്രം
യുവരാജ് സിങ്, ഗൗതം ഗംഭീര്‍/ഫയല്‍ ചിത്രം

മുംബൈ: ഇന്ത്യയുടെ ലോകകപ്പ് കിരീട ജയത്തിന്റെ 10ാം വാര്‍ഷികത്തില്‍ ധോനിയുടെ സിക്‌സിനെ ചൊല്ലിയുള്ള വാദപ്രതിവാദങ്ങളും ശക്തമാണ്. ധോനിയുടെ ഒരൊറ്റ സിക്‌സ് അല്ല ഇന്ത്യയെ ലോക കിരീടത്തിലേക്ക് എത്തിച്ചത് എന്നാണ് മുന്‍ താരം ഗൗതം ഗംഭീര്‍ പറഞ്ഞത്. എന്നാല്‍ കളി ജയിക്കുക എന്നതാണ് കാര്യം. എന്നാല്‍ സ്റ്റൈലായി കളി ജയിക്കുക എന്നതിന് കുറച്ചുകൂടി പ്രാധാന്യമുണ്ടെന്ന് യുവരാജ് സിങ് പറഞ്ഞു. 

സിംഗിള്‍ എടുത്ത് വിജയിപ്പിക്കുക, സ്റ്റാന്‍ഡിലേക്ക് പന്ത് പറത്തി വിജയിപ്പിക്കുക എന്നത് തമ്മിലുള്ള വ്യത്യാസം അതാണ്. നന്നായി ചെയ്ത ഒരു ജോലിയാണ് അതെന്നും ധോനിയുടെ സിക്‌സിനെ ചൂണ്ടി യുവരാജ് സിങ് പറഞ്ഞു. ലോക കിരീടം നേടിയ സംഘത്തിന്റെ ഭാഗമാവാന്‍ അനുഗ്രഹിച്ചതിന് ദൈവത്തിന് നന്ദി പറയുകയാണ് യുവി. 

ഒരു സിക്‌സിന് ലോകകപ്പ് നേടിത്തരാനാവും എങ്കില്‍ യുവരാജ് സിങ്ങിന് ഇന്ത്യക്ക് ആറ് ലോകകപ്പുകള്‍ നേടിത്തരാമായിരുന്നു. കാരണം യുവി ഒരോവറില്‍ ആറ് സിക്‌സുകള്‍ പറത്തി. ആരും യുവരാജിനെ കുറിച്ച് സംസാരിക്കുന്നില്ല. പക്ഷേ ആ ഒരു സിക്‌സിനെ കുറിച്ച് നമ്മള്‍ സംസാരിച്ചുകൊണ്ടേയിരിക്കുന്നു, ഗൗതം ഗംഭീര്‍ പറഞ്ഞു. 

സഹീര്‍ ഖാന്റെ സംഭാവന നമുക്ക് മറക്കാനാവുമോ? ഫൈനലിലെ സഹീറിന്റെ ആദ്യ സ്‌പെല്‍. തുടരെ മൂന്ന് മെയ്ഡനുകള്‍...ഓസ്‌ട്രേലിയക്കെതിരെ യുവരാജ് ചെയ്തത് മറന്നോ? സൗത്ത് ആഫ്രിക്കക്കെതിരായ സച്ചിന്റെ സെഞ്ചുറിയോ? എന്തുകൊണ്ട് നമ്മള്‍ ആ ഒരു സിക്‌സ് മാത്രം ഓര്‍മിക്കുന്നു, ഗംഭീര്‍ ചോദിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com