സച്ചിന്‍ ടെണ്ടുല്‍ക്കര്‍/ ഫോട്ടോ: പിടിഐ
സച്ചിന്‍ ടെണ്ടുല്‍ക്കര്‍/ ഫോട്ടോ: പിടിഐ

കോവിഡിന്റെ അസ്വസ്ഥതകള്‍ തുടരുന്നു; ആശുപത്രിയിലേക്ക് മാറ്റിയത് മുന്‍കരുതലായി: സച്ചിന്റെ ബാല്യകാല സുഹൃത്ത് 

കോവിഡിനെ തുടര്‍ന്ന് താന്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് സച്ചിന്‍ ആരാധകരെ അറിയിച്ചത്

മുംബൈ: 2011ലെ ലോകകപ്പ് ജയത്തിന്റെ 10ാം വാര്‍ഷികം ആഘോഷിക്കുമ്പോഴാണ് ക്രിക്കറ്റ് പ്രേമികളെ ആശങ്കയിലാക്കി സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ട്വീറ്റ് എത്തിയത്. കോവിഡിനെ തുടര്‍ന്ന് താന്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് സച്ചിന്‍ ആരാധകരെ അറിയിച്ചത്. 

ഇതോടെ സച്ചിന്റെ ആരോഗ്യാവസ്ഥയെ ചൊല്ലി ആശങ്ക ഉടലെടുത്തു. മുന്‍കരുതലിന്റെ ഭാഗമായി മാത്രമാണ് ആശുപത്രിയിലേക്ക് മാറിയത് എന്ന് സച്ചിന്‍ വ്യക്തമാക്കിയിരുന്നു. ആശങ്കപ്പെടാനില്ലെന്ന വ്യക്തമാക്കിയാണ് സച്ചിന്റെ ബാല്യകാല സുഹൃത്തും ഇപ്പോള്‍ രംഗത്തെത്തുന്നത്. 

സച്ചിനുമായി വലിയ അടുപ്പമുള്ള സുഹൃത്ത് അതുല്‍ റനാഡെയാണ് മാസ്റ്റര്‍ ബ്ലാസ്റ്ററുടെ ആരോഗ്യനിലയില്‍ ഭയപ്പെടാന്‍ ഒന്നുമില്ലെന്ന് വ്യക്തമാക്കുന്നത്. ആശുപത്രയില്‍ വെച്ച് സച്ചിന്റെ ആരോഗ്യം നിരീക്ഷിക്കുന്നതാണ് കൂടുതല്‍ നല്ലത് എന്ന് വിലയിരുത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്ന് അതുല്‍ റനാഡെ പറഞ്ഞു. 

കോവിഡിന്റെ ലക്ഷണങ്ങള്‍ സച്ചിനില്‍ കാര്യമായുണ്ട്. അതുകൊണ്ട് ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിക്കണം. ആശുപത്രിയിലെ സാങ്കേതിക ഉപകരണങ്ങളുടെ സഹായത്തോടെ അദ്ദേഹത്തിന്റെ ആരോഗ്യനിലയിലെ വ്യതിയാനങ്ങള്‍ വ്യക്തമായി അറിയാനാവും, റനാഡെ ദേശിയ മാധ്യമത്തോട് പറഞ്ഞു. 

മാര്‍ച്ച് 27നാണ് സച്ചിന് കോവിഡ് സ്ഥിരീകരിച്ചത്. റോഡ് സേഫ്റ്റി ലോക സീരീസില്‍ കിരീട നേട്ടത്തിന് പിന്നാലെയായിരുന്നു ഇത്. സച്ചിന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഇന്ത്യന്‍ ലെജന്‍ഡ്‌സിലെ സഹതാരങ്ങളായ ഇര്‍ഫാന്‍ പഠാന്‍, യൂസഫ് പഠാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും കോവിഡ് പോസിറ്റീവായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com