സെര്‍ബിയക്കെതിരെ ക്രിസ്റ്റ്യാനോ വലിച്ചെറിഞ്ഞ ആം ബാന്‍ഡ്; ലേലത്തില്‍ ലഭിച്ചത് 55 ലക്ഷം രൂപ 

ആറ് മാസം മാത്രം പ്രായമായ കുഞ്ഞിന്റെ ചികിത്സയ്ക്ക് വേണ്ടി സെര്‍ബിയയിലെ ചാരിറ്റി സംഘടനയാണ് പോര്‍ച്ചുഗല്‍ ക്യാപ്റ്റന്റെ ആം ബാന്‍ഡ് ലേലത്തില്‍ വെച്ചത്
ക്രിസ്റ്റിയാനോ റൊണാള്‍ഡോ/ഫയല്‍ ചിത്രം
ക്രിസ്റ്റിയാനോ റൊണാള്‍ഡോ/ഫയല്‍ ചിത്രം

ബെല്‍ഗ്രേഡ്: സെര്‍ബിയക്കെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിന് ഇടയില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ വലിച്ചെറിഞ്ഞ ക്യാപ്റ്റന്റെ ആം ബാന്‍ഡ് ലേലത്തില്‍ പോയത് 55 ലക്ഷം രൂപയ്ക്ക്. ആറ് മാസം മാത്രം പ്രായമായ കുഞ്ഞിന്റെ ചികിത്സയ്ക്ക് വേണ്ടി സെര്‍ബിയയിലെ ചാരിറ്റി സംഘടനയാണ് പോര്‍ച്ചുഗല്‍ ക്യാപ്റ്റന്റെ ആം ബാന്‍ഡ് ലേലത്തില്‍ വെച്ചത്. 

മൂന്ന് ദിവസമാണ് ആം ബാന്‍ഡ് ഓണ്‍ലൈനില്‍ ലേലത്തില്‍ വെച്ചത്. 75,150 ഡോളറിനാണ് ആം ബാന്‍ഡ് ലേലത്തില്‍ പോയത്. നാല് കോടി രൂപയോളം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ധനസഹായമായി തങ്ങള്‍ക്ക് ഇതിനോടകം ലഭിച്ചു കഴിഞ്ഞെന്ന് കുഞ്ഞിന്റെ അമ്മ പറഞ്ഞു. 

സെര്‍ബിയക്കെതിരായ പോരില്‍ 2-2ന് സമനില പിടിച്ച് നില്‍ക്കുമ്പോഴാണ് ക്രിസ്റ്റിയാനോയുടെ ഗോളെത്തിയത്. എന്നാല്‍ പന്ത് ഗോള്‍ വര കടന്നില്ലെന്ന് ആരോപിച്ച് ഗോള്‍ നിഷേധിച്ചു. റിപ്ലേകളില്‍ പന്ത് ഗോള്‍ ലൈന്‍ കടക്കുന്നത് വ്യക്തമായിരുന്നു. ഇതോടെ റഫറിയുമായി തര്‍ക്കിച്ച ക്രിസ്റ്റ്യാനോയ്ക്ക് മഞ്ഞക്കാര്‍ഡ് ലഭിച്ചു. 

93ാം മിനിറ്റിലായിരുന്നു ക്രിസ്റ്റിയാനോ ഗോള്‍ നേടിയെന്ന് തോന്നിപ്പിച്ച സംഭവമുണ്ടായത്. എന്നാല്‍ ഗോള്‍ നിഷേധിച്ചതോടെ ഫൈനല്‍ വിസില്‍ മുഴങ്ങുന്നതിന് മുന്‍പ് തന്നെ ക്രിസ്റ്റ്യാനോ ക്ഷുഭിതനായി ഗ്രൗണ്ട് വിട്ടു. ക്യാപ്റ്റന്റെ ആം ബാന്‍ഡ് വലിച്ചൂരി കളഞ്ഞാണ് ക്രിസ്റ്റ്യാനോ പോയത്. സ്‌റ്റേഡിയം ജീവനക്കാരില്‍ നിന്ന് ലഭിച്ച ഈ ആം ബാന്‍ഡ് സെര്‍ബിയയിലെ ചാരിറ്റി സംഘടന ലേലത്തില്‍ വെച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com